ന്യൂഡല്‍ഹി|
WEBDUNIA|
Last Modified തിങ്കള്‍, 21 ഏപ്രില്‍ 2014 (16:20 IST)
PRO
PRO
ട്രിപ്പിള്‍ ജമ്പ് താരം രഞ്ജിത് മഹേശ്വരിയുടെ അര്‍ജുന അവാര്‍ഡ് സ്വപ്നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വക തിരിച്ചടി. രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡിന് അര്‍ഹതയിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചതോടയാണ് അര്‍ജുന അവാര്‍ഡിന്റെ കാര്യത്തില്‍ കരിനിഴല്‍ വീണത്.
2009ല്‍ രഞ്ജിത്ത് ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് വിലക്ക് നേരിട്ടു. അത്‌ലറ്റിക് ഫെഡറേഷനെ റയില്‍വേ ഇക്കാര്യം അറിയിച്ചതുമാണ്. തുടര്‍ന്ന് രഞ്ജിത് വിലക്കിനെ എതിര്‍ത്തിരുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
കഴിഞ്ഞദിവസം സുപ്രീം കോടതി ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യക്കും ഉത്തരവ് നല്‍കിയിരുന്നു. രഞ്ജിത്തിനായി നവലോകം സാംസ്കാരിക സമിതിയാണ് ഹര്‍ജി നല്‍കിയത്.