ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ബുധന്‍, 22 ഫെബ്രുവരി 2012 (00:11 IST)
ഒളിമ്പിക് ഹോക്കി യോഗ്യതാമത്സരത്തില്‍ ഇന്ത്യയുടെ പുരുഷ ടീം ഫ്രാന്‍സിനെ തോല്‍പ്പിച്ചു. രണ്ടിനെതിരേ ആറ് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യയ്ക്ക് വേണ്ടി സന്ദീപ് സിംഗ് ഹാട്രിക് നേടി. ശിവേന്ദ്ര സിംഗ്, എസ് വി സുനില്‍, തുഷാര്‍ കണ്ഡേക്കര്‍ എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍. ഫ്രാന്‍സിന് വേണ്ടി ലൂക്കാസ് സെവസ്റ്റര്‍, ഫാബിയന്‍ മാഗ്നര്‍ എന്നിവരാണ് ഗോള്‍ നേടിയത്.
ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ തകര്‍പ്പന്‍ ജയങ്ങള്‍ സ്വന്തമാക്കിയിരുന്നു. സിംഗപ്പൂരിനെ ഒന്നിനെതിരെ 15 ഗോളുകള്‍ക്കും ഇറ്റലിയെ ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്കുമായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്.
അതേസമയം ഫ്രാന്‍സ് പോളണ്ടിനെയും സിംഗപ്പൊരിനെയും ആദ്യ മത്സരങ്ങളില്‍ പരാജയപ്പെടുത്തിയിട്ടുണ്ട്.