ഹോക്കി ടീം: രാജ്‌പാല്‍ ഇല്ല; ശ്രീജേഷ് ടീമില്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 31 ജനുവരി 2012 (10:47 IST)
ഒളിമ്പിക് യോഗ്യതാ ഹോക്കിക്കുള്ള പതിനെട്ടംഗ ടീമിനെ പ്രഖ്യാപിച്ചു. ഗോള്‍ കീപ്പര്‍ ഭരത് ഛേത്രിയാണ് നായകന്‍. മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് ടീമില്‍ ഉണ്ട്.

മിഡ്ഫീല്‍ഡര്‍ സര്‍ദാര്‍ സിംഗ് ആണ് ഉപനായകന്‍‍. മുന്‍ നായകനും ഒളിമ്പ്യനുമായ രാജ്പാല്‍ സിംഗിന് ടീമില്‍ ഇടം‌കിട്ടിയില്ല. മിഡ്ഫീല്‍ഡര്‍മാരായ അര്‍ജുന്‍ ഹാലപ്പ, വിക്രം പിള്ള എന്നിവരും ടീമിലില്ല. ഹാലപ്പ സ്റ്റാന്‍ഡ് ബൈ ലിസ്റ്റിലുണ്ട്.

ടീം: ഗോളികള്‍: ഭരത് ഛേത്രി (നായകന്‍‍), പി ആര്‍ ശ്രീജേഷ്. പ്രതിരോധനിര: സന്ദീപ് സിങ്, വി.ആര്‍. രഘുനാഥ്, രൂപിന്ദര്‍പാല്‍ സിംഗ്. മധ്യനിര: സര്‍ദാര്‍ സിംഗ് (ഉപനായകന്‍), മന്‍പ്രീത് സിംഗ്, ബിരേന്ദ്ര ലാക്ര, ഇഗ്നേസ് ടിര്‍ക്കി, കോത്താജിത് സിംഗ്. മുന്‍നിര: എസ് വി സുനില്‍, സര്‍വജിത് സിംഗ്, ഷിവേന്ദ്ര സിംഗ്, ഗുര്‍വിന്ദര്‍ സിംഗ് ചാന്ദി, തുഷാര്‍ ഖണ്ഡേക്കര്‍, ഡാനിഷ് മുജ്തബ, യുവരാജ് വാല്മീകി, എസ് കെ ഉത്തപ്പ. സ്റ്റാന്‍ഡ്ബൈ: മന്‍ജിത് കുല്ലു (ഡിഫന്‍ഡര്‍), വി എസ് വിനയ (മിഡ്ഫീല്‍ഡര്‍), ആര്‍ജുന്‍ ഹാലപ്പ (മിഡ്ഫീല്‍ഡര്‍), ചങ്ഗളെസാന സിംഗ് (ഫോര്‍വേഡ്).


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :