റഫറിമാരെ വിമര്‍ശിച്ച പരിശീലകന് വിലക്കും പിഴയും!

ലണ്ടന്‍| WEBDUNIA|
PRO
യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ എ സി മിലാനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനു ശേഷം റഫറിമാരെ വിമര്‍ശിച്ച സംഭവത്തില്‍ ആഴ്സണല്‍ പരിശീലകന്‍ ആഴ്സന്‍ വെംഗറിന്‌ വിലക്കും പിഴയും. മൂന്നു മത്സരങ്ങളില്‍ നിന്നാണ് യുവേഫ പരിശീലകനെ വിലക്കിയിരിക്കുന്നത്.

ആഴ്സണലിന്‍റെ അടുത്ത മൂന്ന്‌ യൂറോപ്യന്‍ മത്സരങ്ങളില്‍ വെംഗറിന്‌ പങ്കെടുക്കാനാവില്ല. നാല്‍പതിനായിരം യൂറൊ പിഴയും അടയ്ക്കേണ്ടതുണ്ട്.

ഈ മാസം ആദ്യം എമിറേറ്റ്‌ സ്റ്റേഡിയത്തില്‍ നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനു ശേഷമാണ് വെംഗര്‍ റഫറിമാരെ വിമര്‍ശിച്ചത്.

എന്നാല്‍ ഈ നടപടിക്കെതിരെ അപ്പീല്‍ പോകാനാണ് ആഴ്സന്‍ വെംഗര്‍ തീരുമാനിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :