സ്വിസര്ലണ്ടിന്റെ സ്റ്റാനിസ്ലസ് വാവരിങ്ക മോണ്ടെ കാര്‍ലൊ കിരീടം സ്വന്തമാക്കി. സ്വിസര്ലണ്ടിന്റെ തന്നെ റോജര്‍ ഫെഡററെയാണ് വാവരിങ്ക ഫൈനലില്‍ കടപുഴക്കിയത്.
ഇത് രണ്ടാം തവണയാണ് വാവരിങ്ക ഫെഡറര്‍ക്കെതിരെ വിജയം നേടുന്നത്. സ്കോര്‍ (4-6) (7-6) (7/5), (6-2). രണ്ട് മണിക്കൂര്‍ 13 മിനിട്ട് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലായിരുന്നു വാവരിങ്കയുടെ വിജയം.
മാസ്റ്റേഴ്സ് ലെവല്‍ ടൂര്‍ണമെന്റില്‍ വാവരിങ്കയുടെ ആദ്യ കിരീട നേട്ടമാണിത്. ജയത്തോടെ ലോക റാങ്കിംഗിലെ മൂന്നാം സ്ഥാനം ഓസ്ട്രേലിയന്‍ ചാമ്പ്യന്‍ നിലനിര്‍ത്തി.