ജര്‍മ്മന്‍ ബുണ്ടസ് ലീഗ് കിരീടം ബയേണ്‍ മ്യൂണിക്ക്

മ്യൂണിക്ക്| WEBDUNIA| Last Modified ബുധന്‍, 26 മാര്‍ച്ച് 2014 (14:41 IST)
PRO
ജര്‍മ്മന്‍ ബുണ്ടസ് ലീഗ് കിരീടം ഏഴ് മല്‍സരങ്ങള്‍ ബാക്കി നില്‍ക്കേ ബയേണ്‍ മ്യൂണിക്ക് സ്വന്തമാക്കി. പെപെ ഗാര്‍ഡിയോളയുടെ ശിക്ഷണത്തില്‍ റെക്കോര്‍ഡ് വേഗത്തിലാണ് ബയേണ്‍ ലീഗ് കിരീടം സ്വന്തമാക്കിയത്.

ചൊവ്വാഴ്ച നടന്ന മല്‍സരത്തില്‍ ഹെല്‍ത്ത ബെര്‍ലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെയാണ് ബയേണ്‍ ചരിത്രനേട്ടം കുറിച്ചത്. ലീഗില്‍ 27 മല്‍സരം പൂര്‍ത്തിയായപ്പോള്‍ ബയേണ്‍ 77 പോയിന്റാണ് നേടിയത്. രണ്ടാമതുള്ള ബറൂസിയ ഡോര്‍ട്ട്മുണ്ടിന് ഇത്രയും മല്‍സരങ്ങളില്‍ നിന്ന് നേടാനായത് 52 പോയിന്റ് മാത്രമാണ്.

രണ്ടാം സ്ഥാനക്കാരേക്കാള്‍ 25 പോയിന്റ് മുന്നിലാണ് ബയേണ്‍. ഇതോടെ ഇനിയുള്ള ഏഴ് മല്‍സരങ്ങളും ബയേണിന് വെറും ചടങ്ങ് മാത്രമായിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :