മാസ്റ്റേഴ്സ് കിരീടം ദ്യോക്കോവിച്ചിന്‌

മിയാമി| WEBDUNIA| Last Modified ചൊവ്വ, 1 ഏപ്രില്‍ 2014 (17:12 IST)
PRO
മാസ്റ്റേഴ്സ്‌ ടെന്നിസ്‌ പുരുഷവിഭാഗം കിരീടം നൊവാക്‌ ദ്യോക്കോവിച്ചിന്‌. ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിനെ 6-3, 6-3നു തോല്‍പിച്ചാണു ദ്യോക്കോവിച്ച്‌ മിയാമിയില്‍ തന്റെ നാലാം കിരീടം സ്വന്തമാക്കിയത്‌.

തുടര്‍ച്ചയായി രണ്ടാം തവണയാണ്‌ ഇവിടെ കിരീടം നേടുന്നത്‌. മാസ്റ്റേഴ്സ്‌ സീരീസിലും തുടര്‍ച്ചയായി രണ്ടാം കിരീടമാണ്‌. രണ്ടാഴ്ച മുന്‍പ്‌ ഇന്ത്യന്‍ വെല്‍സില്‍ റോജര്‍ ഫെഡററിനെ തോല്‍പിച്ചു ദ്യോക്കോവിച്ച്‌ കിരീടം നേടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :