മുന്‍‌വര്‍ഷത്തേക്കാള്‍ അരമിനിറ്റ് മുന്‍പ് നൂറ്റിയൊന്നാം വയസ്സില്‍ മാരത്തണ്‍ ഓടി ഫിനിഷ് ചെയ്തു

ഹോംഗ്‌കോങ്| WEBDUNIA|
PRO
നൂറ്റിയൊന്നാം വയസ്സില്‍ മാരത്തണ്‍ ഓടി ഫൗജാ സിംഗ് മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. ഹോംഗ്‌കോങില്‍ നടന്ന 10 കിലോമീറ്റര്‍ മാരത്തണിലാണ് പഞ്ചാബ് സ്വദേശിയായ ഫൗജാ സിംഗ് ഒരു മണിക്കൂറും 32 മിനിറ്റും 28 സെക്കന്റും കൊണ്ട് ഓടിയെത്തിയത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അരമിനിറ്റ് വേഗതയിലാണ് ഓട്ടംപൂര്‍ത്തിയാക്കിയത്. മാരത്തണ്‍ ഓട്ടം സിംഗിന് 'ടര്‍ബന്‍ഡ് സിംഗ്' എന്ന ചെല്ലപ്പേരും സമ്മാനിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസങ്ങളിലൊന്ന് എന്നാണ് അവസാന മാരത്തണ്‍ പൂര്‍ത്തിയാക്കിയ ശേഷം ഫൗജാ സിംഗ് പ്രതികരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :