മാതൃടീമിനെതിരെ ഇറങ്ങുമ്പോള്‍ റൊണാള്‍ഡോയ്ക്ക് ചാഞ്ചല്യമുണ്ടാകുമോ?

മാഡ്രിഡ്| WEBDUNIA|
PRO
ലോകത്തെ ഏറ്റവും വിലപ്പെട്ട റയലും മാഞ്ചസ്റ്ററും തമ്മിലുള്ള യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ സ്പാനിഷ് ക്ളബ് റയല്‍ മാഡ്രിഡും ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലാണ് പടവെട്ടുന്നത്. നേര്‍ക്കുനേര്‍ വരുന്നത് സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റോബിന്‍ വാന്‍പേഴ്സിയുമാണ്.

റയല്‍ മാഡ്രിഡ് ക്രിസ്റ്റ്യാനോയെ റാഞ്ചിയത് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നാണ്. 2003-ല്‍ തന്റെ പതിനെട്ടാം വയസില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ ക്രിസ്റ്റ്യാനോയെ ലോകമറിയുന്ന താരമാക്കി മാറ്റിയത് മാഞ്ചസ്റ്ററിന്റെ കോച്ച് സര്‍ അലക്സ് ഫെര്‍ഗൂസനാണ്.

തന്നെ താരമാക്കിയ ക്ളബിനെതിരെ ആദ്യമായാണ് ക്രിസ്റ്റ്യാനോ ഇറങ്ങുന്നത്. മാഞ്ചസ്റ്ററില്‍ നിന്ന് പുറത്തുവന്നശേഷം പലപ്പോഴും തിരികെ പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ള ക്രിസ്റ്റ്യാനോ അടുത്തിടെ റയല്‍ വിടാനൊരുങ്ങുന്നു എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

എന്നാല്‍ ക്രിസ്റ്റ്യാനോയ്ക്ക് ക്ളബുമായുള്ള പ്രശ്നങ്ങള്‍ കോച്ച് ജോസ് മൗറീഞ്ഞോ ഇടപെട്ട് പരിഹരിച്ചിരുന്നു. പക്ഷേ മാഞ്ചസ്റ്ററിനെതിരെ കളിക്കുമ്പോള്‍ ക്രിസ്റ്റിയുടെ മനസില്‍ ഒരു ചാഞ്ചല്യം ഉണ്ടായിക്കൂടെന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :