ബോള്‍ട്ട് ഇനി മാഞ്ചെസ്റ്ററിന്റെ ജെഴ്സി അണിയും

ലണ്ടന്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് സ്പ്രിന്‍റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്‍റെ ഒരു സ്വപ്‌നം കൂടി സഫലമാകാന്‍ പോകുന്നു. ഇംഗ്ലിഷ് പ്രിമിയര്‍ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി കളത്തിലിറങ്ങണമെന്ന ആഗ്രഹമാണ് പൂര്‍ത്തിയാകാന്‍ പോകുന്നത്. അടുത്തവര്‍ഷം സ്പാനിഷ്ക്ലബ്ബ് റയല്‍ മാഡ്രിഡിന്‍റെ താരങ്ങള്‍ അണിനിരക്കുന്ന ടീമിനെതിരേയുള്ള ചാരിറ്റി മാച്ചില്‍ യുണൈറ്റഡിന്‍റെ ജെഴ്‌സിയില്‍ ബോള്‍ട്ടിനെ കളത്തിലിറക്കാന്‍ തയാറാണെന്ന് മാഞ്ചെസ്റ്റെര്‍ കോച്ച് അലക്‌സ് ഫെര്‍ഗൂസന്‍ വ്യക്തമാക്കി.

ലണ്ടന്‍ ഒളിംപിക്‌സില്‍ ട്രിപ്പിള്‍ഫുള്‍ഹാമിനെതിരേ കഴിഞ്ഞമാസം നടന്ന യുനൈറ്റഡിന്‍റെ മത്സരം വീക്ഷിക്കാനും കൂടിക്കാഴ്ചയ്ക്കുമായി ഫെര്‍ഗൂസന്‍ ബോള്‍ട്ടിനെ ക്ഷണിച്ചിരുന്നു. റയാന്‍ ഗിഗ്‌സ്, റോബിന്‍ വാന്‍പേഴ്‌സി തുടങ്ങിയ താരങ്ങളെ ബോള്‍ട്ടിനെ പരിചയപ്പെടുത്തുകയും ചെയ്തു.എന്നാല്‍ തന്നെ ടീമിലെടുക്കുന്ന കാര്യം കുറച്ചുകൂടി ഗൗരവമായി കണക്കാക്കണമെന്നും തന്‍റെ കഴിവ് ട്രയല്‍സ് വഴി പരിശോധിക്കണമെന്നും ബോള്‍ട്ട് വീണ്ടും ആഗ്രഹമറിയിച്ചതോടെയാ ണ്‍ ഫെര്‍ഗൂസന്‍ ജമൈക്കന്‍ ഇതിഹാസത്തിന് അവസരം നല്‍കാന്‍ തീരുമാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :