പന്തയക്കുതിരകളാകുന്ന ലീഗ് പടക്കുതിരകള്‍

കൊച്ചി| WEBDUNIA|
PRO
PRO
ഒളിമ്പിക്സിന്റെ ചൂടും ചൂരും അവസാനിച്ചു കഴിഞ്ഞു. ഇനി ആവേശപോരാട്ടങ്ങള്‍ നടക്കുന്നതും വിവാദങ്ങളുണ്ടാകുന്നതും ലീഗ് മത്സരങ്ങളിലാണ്. വന്‍ തുക നല്‍കി വാന്‍പേര്‍സിയെ യുണൈറ്റഡ് പൊക്കിയ വാര്‍ത്തയോടെയാണ് ഇത്തവണ സീസണിന് തുടക്കമാകുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലീഗ് ഫുട്ബോള്‍ എന്നിവയ്ക്കാണ് ഇപ്പോള്‍ തുടക്കമാകുന്നത്.

മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, സിറ്റി എന്നിവര്‍ ചരിത്രത്തിലെ ഭീമന്‍ തുകകള്‍ കൊടുത്താണ് കളിക്കാരെ കളത്തിലിറക്കിയിട്ടുള്ളത്. ക്യൂന്‍സ്‌ പാര്‍ക്ക്‌ റേഞ്ചേഴ്‌സ് -സ്വാന്‍സീ സിറ്റിയെയും റീഡിംഗ്‌ റോയല്‍സ്‌ -സ്‌റ്റോക്ക്‌ സിറ്റിയെയും നേരിടും. ഈ ടീമുകളും മികച്ച കളിക്കാരെ കോടിക്കണക്കിനു തുകയ്ക്ക് ഇറക്കി ആധിപത്യം പ്രകടിപ്പിക്കാന്‍ അവസരം കാത്തു നില്‍ക്കുന്നു.

ആര്‍സനില്‍ നിന്നും ഡച്ച് സ്റ്റാര്‍ സ്ട്രൈക്കര്‍ വാന്‍ പേര്‍സിയെ വമ്പന്‍ തുകയ്ക്കാണ് മഞ്ചെസ്റ്റെര്‍ യുണൈറ്റഡ് ഇത്തവണ പൊക്കിയത്. 210 കോടി രൂപയോളമാണ് കഴിഞ്ഞ സീസണിലെ ടോപ്പ് സ്കോററായ പേര്‍സിയ്ക്കു വേണ്ടി മാഞ്ചെസ്റ്റര്‍ കോച്ച് അലക്സ് ഫെര്‍ഗൂസന്‍ ചെലവിട്ടത്.

ജാപ്പനീസ് മിഡ് ഫീല്‍ഡര്‍ ഷിന്‍ജി കഗാവയും വാന്‍പേഴ്സിയുമാണ് യുണൈറ്റഡിന്റെ ഈ സീസണിലെ പുതിയ സ്റ്റാറുകള്‍. എന്നാല്‍ വാന്‍പേഴ്സിയെ വില്‍ക്കേണ്ടിവരുമെന്നത് മുന്നില്‍ക്കണ്ട് നേരത്തേ തന്നെ രണ്ടു താരങ്ങളെ ലൂക്കാസ് പെഡോസ്കി, ഒളിവീയര്‍ ഗിറൗഡ് എന്നിവരെ പേര്‍സിയെ മഞ്ചെസ്റ്റര്‍ വാങ്ങിയതിന്റെ പകുതി തുക കൊണ്ട് ആഴ്സനല്‍ വാങ്ങിക്കഴിഞ്ഞിരുന്നു. ഇവര്‍ എങ്ങനെ കളിയെ തുണക്കുമെന്നും കോടികളുടെ ഈ പന്തായത്തില്‍ ആരൊക്കെ കിരീടം ചൂടുമെന്നും കാത്തിരിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :