ബ്ലേക്ക്: 100 മീറ്ററിലെ രാജകുമാരന്‍

സ്വിറ്റ്‌സര്‍ലന്‍ഡ്| WEBDUNIA|
PRO
PRO
ജമൈക്കയുടെ യൊഹാന്‍ ബ്ലേക്ക്‌ 100 മീറ്ററില്‍ ഏറ്റവും മികച്ച രണ്ടാമത്തെ സമയം സ്വന്തമാക്കി ജമൈക്കയുടെ തന്നെ വേഗതയുടെ ചക്രവര്‍ത്തി ഉസൈന്‍ ബോള്‍ട്ടിനൊപ്പം ചരിത്രത്തില്‍ ഇടം പിടിച്ചു. ലണ്ടന്‍ ഒളിമ്പിക്‌സില്‍ സഹതാരം ഉസൈന്‍ ബോള്‍ട്ടിനു പിന്നില്‍ വെള്ളി നേടിയ ബ്ലേക്ക്‌ 9.69 സെക്കന്‍ഡിലാണ്‌ ലൂസെന്ന ഡയമണ്ട്‌ ലീഗില്‍ ഫിനിഷ്‌ ചെയ്‌തത്‌.

യു.എസ്‌.എയുടെ മുന്‍ ലോകചാമ്പ്യന്‍ ടൈസന്‍ ഗേ (9.83 സെക്കന്‍ഡ്‌), ജമൈക്കയുടെ തന്നെ നെസ്‌റ്റ കാര്‍ട്ടര്‍ (9.95 സെക്കന്‍ഡ്‌) എന്നിവരെ പിന്തള്ളിയാണു ബ്ലേക്ക്‌ സ്വര്‍ണം നേടിയത്‌. നൂറു മീറ്ററിലെ ലോകറെക്കോഡുകാരനായ ബോള്‍ട്ട്‌ ഇവിടെ 200 മീറ്ററില്‍ മാത്രമാണു മത്സരിക്കുന്നത്‌. 2009 ലെ ലോക ചാമ്പ്യന്‍ഷിപ്പിലാണു ബോള്‍ട്ട്‌ 100 മീറ്ററില്‍ 9.58 സെക്കന്‍ഡിന്റെയും 200 മീറ്ററില്‍ 19.19 സെക്കന്‍ഡിന്റെയും ലോക റെക്കോഡിട്ടത്‌.

ബെയ്‌ജിംഗ്‌ ഒളിമ്പിക്‌സിലും ലണ്ടന്‍ ഒളിമ്പിക്‌സിലും സ്വര്‍ണം നേടി സ്‌പ്രിന്റ്‌ ഡബിള്‍ നേടുന്ന ആദ്യ താരമാകാന്‍ ബോള്‍ട്ടിനായിരുന്നു. വനിതകളുടെ 100 മീറ്ററില്‍ യു.എസ്‌.എയുടെ കാര്‍മലീത ജെറ്റര്‍ സ്വര്‍ണം നേടി. ഒളിമ്പിക്‌ ജേതാവ്‌ ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസറിനെയാണു ജെറ്റര്‍ പിന്തള്ളിയത്‌. ഫോട്ടോ ഫിനിഷിലാണ്‌ വിജയിയെ നിശ്‌ചയിച്ചത്‌.
ഇരുവരും 10.86 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌തിരുന്നു. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഷെല്ലി ജെറ്ററിനെ പിന്നിലാക്കിയാണ് ബ്ലേക്ക് സ്വര്‍ണം നേടിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :