ഫോര്‍മുല വണ്ണിന് അടുത്ത സീസണ്‍ മുതല്‍ ഇന്ത്യന്‍ ഗ്രാന്റ്പ്രീ ഉണ്ടാകില്ല?
നോയിഡ|
WEBDUNIA|
PRO
ഫോര്‍മുല വണ്ണിന്റെ അടുത്ത സീസണ്‍ മുതല്‍ ഇന്ത്യന്‍ ഗ്രാന്റ്പ്രീ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ഫോര്‍മുലവണ്‍ മാനെജ്‌മെന്റ് പ്രസിഡന്റും സിഇഒയുമായ ബേര്‍ണി എക്കിള്‍സ്റ്റണാണ് ഇന്ത്യന്‍ ഗ്രാന്റ് പ്രീയെ ഒഴിവാക്കുകയാണെന്ന് വെളിപ്പെടുത്തിയത്.
ഇന്ത്യക്ക് പകരം റഷ്യ ഫോര്‍മുലവണ്‍ ചാംപ്യന്‍ഷിപ്പിന്റെ ഭാഗമാവുമെന്നാണ് സൂചന. ഇന്ത്യയെ ഒഴിവാക്കുന്നത് എന്തു കൊണ്ടെന്ന ചോദ്യത്തിന്, തികച്ചും രാഷ്ട്രീയപരമെന്നായിരുന്നു എക്കിള്‍സ്റ്റണിന്റെ മറുപടി.
അതേസമയം 2015 വരെ ഫോര്‍മുലവണ്ണുമായി കരാറുണ്ടെന്നും അതിന് മുമ്പ് ഇന്ത്യയെ ഒഴിവാക്കാന്‍ സാധിക്കില്ലെന്നും ഇന്ത്യന്‍ ഗ്രാന്റ്പ്രീ സംഘാടകര്‍ അറിയിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഫോര്‍മുല വണ്‍ കാറോട്ട മത്സര വേദിയാണ് ഗ്രേറ്റര്‍ നോയ്ഡയില്‍ സ്ഥിതി ചെയ്യുന്ന ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട്.