സ്‌നോഡനെ അമേരിക്കയ്ക്ക് കൈമാറാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്‌ളാഡ്മിര്‍ പുടിന്‍

മോസ്‌കോ| WEBDUNIA|
PTI
PTI
സ്‌നോഡനെ കൈമാറാന്‍ ആഗ്രഹിക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ അമേരിക്കയെ അറിയിച്ചു. എഡ്വേര്‍ഡ് സ്‌നോഡന്‍ മോസ്‌കോ വിമാനത്താവളത്തിലുണ്ടെന്നും എങ്ങോട്ട് പോകണമെന്ന് തീരുമാനിക്കേണ്ടത് സ്‌നോഡനാണ് അദ്ദേഹത്തെ അമേരിക്കയ്ക്ക് കൈമാറാന്‍ ആഗ്രഹിക്കുന്നില്ലെന്നും പുടിന്‍ പറഞ്ഞു.

കുറ്റവാളികളെ കൈമാറാന്‍ അമേരിക്കയുമായി കരാറില്ലാത്തതിനാല്‍ സ്‌നോഡനെ വിട്ടു കൊടുക്കെണ്ടെന്ന നിലപാടിലാണ് റഷ്യ. മോസ്‌കോ വിമാനത്താവളത്തിലെ ട്രാന്‍സിസ്റ്റ് സോണിലാണ് സ്‌നോഡനിപ്പോഴുള്ളത്. അതിനാല്‍ സ്‌നോഡന്‍ അതിര്‍ത്തിക്കടന്ന് എത്തിയിട്ടില്ലെന്ന് റഷ്യയുടെ പറയുന്നു.

റഷ്യന്‍ സുരക്ഷ ഏജന്‍സികള്‍ സ്‌നോഡനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടില്ലെന്നും താത്കാലികമായി മോസ്‌കോ വിമാനത്താവളത്തില്‍ തങ്ങുന്ന സ്‌നോഡന്‍ ഉടന്‍ വിടുമെന്ന് പ്രതീക്ഷിക്കുന്നതായും പുടിന്‍ പറഞ്ഞു. സ്‌നോഡന് അഭയം നല്‍കുന്നതിനെതിരെ ചൈനയ്ക്കും റഷ്യക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു.

സ്‌നോഡനെ വിട്ടു നല്‍കിയില്ലെങ്കില്‍ കനത്ത ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്നായിരുന്നാണ് അമേരിക്കയുടെ നിലപാട്. പ്രിസം പ്രോജക്റ്റിലൂടെ അമേരിക്ക മറ്റു രാജ്യത്തെ പൗരന്മാരുടെ ഫോണും ഇന്റര്‍നെറ്റും ചോര്‍ത്തുന്നുണ്ടെന്ന് സ്‌നോഡന്‍ വെളിപ്പെടുത്തിയിരുന്നു. സ്‌നോഡന്‍ അമേരിക്കയുടെ ദേശീയ സുരക്ഷ ഏജന്‍സി ഉദ്യോഗസ്ഥനായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :