ഫുട്ബോള്‍ ഒത്തുകളി: പിന്നില്‍ ഇന്റര്‍പോള്‍ തിരയുന്ന കുറ്റവാളി

സിംഗപ്പൂര്‍| WEBDUNIA| Last Modified ശനി, 9 ഫെബ്രുവരി 2013 (13:05 IST)
PRO
നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ അന്താരാഷ്ട്ര കുറ്റന്വേഷണ ഏജന്‍സിയായ ഇന്‍റര്‍പോള്‍ തിരയുന്ന കോടീശ്വരനായ സിംഗപ്പൂര്‍ വ്യവസായി ടാന്‍ സീറ്റ് ഇങ് ആണ് ഫുട്‌ബോള്‍ രംഗത്തെ ഇളക്കിമറിച്ച ചരിത്രത്തിലെ ഏറ്റവും വലിയ ഒത്തുകളി വിവാദത്തിലെ നായകനെന്ന് യൂറോപോള്‍ വെളിപ്പെടുത്തല്‍.

ആഗോള കുറ്റാന്വേഷകര്‍ക്കിടയില്‍ 'ഡാന്‍റ ടാന്‍'എന്ന വിളിപ്പേരിലാണ് ഇയാള്‍ അറിയപ്പെടുന്നതെന്നും യൂറോപോള്‍ ചീഫ് റോബ് വെയ്ന്‍ററൈറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

യൂറോപ്പിലേതടക്കം 700- ഓളം ഫുട്‌ബോള്‍ മത്സരങ്ങളിലെ ഒത്തുകളിയെക്കുറിച്ച് ഈ ആഴ്ച യൂറോപ്യന്‍ കുറ്റാന്വേഷണ ഏജന്‍സിയായ യൂറോപോള്‍ വാര്‍ത്ത പുറത്തുവിട്ടതോടെയാണ് അന്വേഷണം ടാനെ കേന്ദ്രീകരിച്ചായത്. ചൈനീസ് വംശജന
ാണ് 40-കാരനായ ടാന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :