ഫിഫ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പുതുക്കിയ റാങ്കിംഗില്‍ ഇന്ത്യക്ക് അഭിമാനിക്കാം. പുതിയ റാങ്കിംഗില്‍ 24 രാജ്യങ്ങളെ പിന്നിലാക്കി. റാങ്കിംഗില്‍ 143ല്‍ ആണ് ഇന്ത്യ ഇപ്പോള്‍. ഏഷ്യന്‍ രാജ്യങ്ങളില്‍ ഒമ്പതു സ്ഥാനം മുന്നോട്ടു കയറി ഇരുപത്തിരണ്ടാം സ്ഥാനത്തെത്താനും ഇന്ത്യന്‍ ടീമിന് കഴിഞ്ഞു.

അതേസമയം, പുതിയ റാങ്കിംഗില്‍ അഫ്ഗാനിസ്ഥാനേക്കാള്‍ രണ്ടു സ്ഥാനം പിന്നിലാണ് ഇന്ത്യ. റാങ്കിംഗില്‍ 141ല്‍ എത്തിയ അഫ്ഗാനിസ്ഥാന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലാണിപ്പോള്‍.

ഫിഫയുടെ പുതിയ റാങ്കിംഗില്‍ സ്പെയിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ജര്‍മനിയും അര്‍ജന്‍റീനയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. തെക്കേ അമേരിക്കന്‍ രാജ്യമായ കൊളംബിയയാണ് പട്ടികയില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്. പോര്‍ചുഗലുമായി കൊളംബിയ ആറാം സ്ഥാനം പങ്കിട്ടു.

റാങ്കിംഗില്‍ 26ല്‍ നില്‍ക്കുന്ന ജപ്പാനാണ് പട്ടികയില്‍ മുന്നിലുള്ള ഏഷ്യന്‍ രാജ്യം. ദക്ഷിണ കൊറിയയുമാണ്(47) മുന്നില്‍ നില്‍ക്കുന്ന മറ്റു ഏഷ്യന്‍ രാജ്യങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :