പ്രീജ ശ്രീധരന് അര്‍ജുന അവാര്‍ഡ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്ത്യയുടെ ദീര്‍ഘദൂര ഓട്ടക്കാരിയും മലയാളി താരവുമായ പ്രീജ ശ്രീധരന്‍ ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡിന് അര്‍ഹയായി. ഏഷ്യന്‍ ഗെയിംഗ്, കോമണ്‍‌വെല്‍ത്ത് ഗെയിംസ് എന്നിവയിലെ മികച്ച പ്രകടനമാണ് പ്രീജയെ അര്‍ജുന അവാര്‍ഡിന് അര്‍ഹയാക്കിയത്.

ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍, ഫുട്ബോള്‍ താരം സുനില്‍ ഛേത്രി, ജ്വാല ഗുട്ട എന്നിവര്‍ ഉള്‍പ്പെടെ 19 പേര്‍ക്കാണ് അര്‍ജുന അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

ഷൂട്ടിംഗ് താരം ഗഗന്‍ നരംഗിന് ഖേല്‍ രത്ന ലഭിച്ചു. കോമണ്‍‌വെല്‍ത്ത് ഗെയിംസിലെ പ്രകടനങ്ങള്‍ കണക്കിലെടുത്താണിത്. പ്രീജാ ശ്രീധരനും ഖേല്‍ രത്നയ്ക്ക് പരിഗണിക്കപ്പെട്ടിരുന്നു എങ്കിലും പിന്നീട് അര്‍ജുന നല്‍കാന്‍ തീരുമാനിക്കുകയായിരുന്ന്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :