ലോകകപ്പ് കിരീട നേട്ടത്തിന്റെ പിന്‍ബലത്തില്‍ ക്രിക്കറ്റ് താരങ്ങള്‍ പരസ്യ പ്രതിഫലം ഉയര്‍ത്തുന്നു. നായകന്‍ മഹേന്ദ്ര സിംഗ് ധോണി തന്നെയാണ് പ്രതിഫലം കുത്തനെ ഉയര്‍ത്തിയിരിക്കുന്നത്. മുന്‍പ് ആറ് കോടി രൂപയ്ക്ക് കരാറുകളില്‍ ഏര്‍പ്പെട്ടിരുന്ന ധോണി ഇത് പത്തു കോടിയായിട്ടാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
ലോകകപ്പിലെ മാന്‍ ഒഫ് ദി ടൂര്‍ണമെന്റായ യുവരാജ് സിംഗ് പരസ്യകരാറില്‍ ഏര്‍പ്പെടാന്‍ അഞ്ചു കോടിയാണ് ആവശ്യപ്പെടുന്നത്. മുന്‍പു രണ്ടര കോടി രൂപയായിരുന്നു പ്രതിഫലം.
എന്നാല്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പരസ്യ പ്രതിഫലത്തില്‍ വര്‍ധന വരുത്തിയിട്ടില്ലെന്നാണു റിപ്പോര്‍ട്ട്. ഇത്തരം വില വര്‍ധിപ്പിക്കലിനെ കുറിച്ച് അറിയില്ലെന്ന് സച്ചിന്റെ ബ്രാന്‍ഡ് മാനേജേഴ്സ് പറയുന്നു. പണത്തിന് മാത്രം കരാറുകളില്‍ ഒപ്പിടുന്നയാളല്ല സച്ചിന്‍. സ്വകാര്യജീവിതത്തിലും വ്യവസായകാര്യങ്ങളിലും ശ്രദ്ധയോടെ, സംന്തുലിതാവസ്ഥ പാലിക്കുന്നയാളാണ് സച്ചിനെന്നും ഇവര്‍ പറയുന്നു.