ലങ്കന്‍ ടീം വാതുവയ്‌പുകാരുടെ പിടിയില്‍: തിലകരത്നെ

കൊളംമ്പോ| WEBDUNIA| Last Modified വെള്ളി, 29 ഏപ്രില്‍ 2011 (13:45 IST)
ശ്രീലങ്കന്‍ ടീമും വാതുവയ്‌പുകാരുടെ പിടിയിലാണെന്ന്‌ മുന്‍ നായകന്‍ ഹര്‍ഷന്‍ തിലകരത്നെ. ഡെയ്‌ലിമിറര്‍ വെബ്സൈറ്റാണ് തിലകരത്നെ ഇങ്ങനെ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ശ്രീലങ്കന്‍ ടീമിനെയും വാതുവയ്പ് സംഘം പിടികൂടിയിരിക്കുന്നു. ഇന്ന് അടുത്ത് സംഭവിച്ചതല്ല. 1996 മുതലാണ്‌ വാതുവയ്‌പുകാര്‍ ടീമംഗങ്ങളെ സ്വാധീനിച്ചു തുടങ്ങിയതെന്നണ് ഞാന്‍ കരുതുന്നത്. ഈ കൂട്ടായ്‌മയെ തകര്‍ക്കുക പ്രയാസമാണ്‌. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്‌ പുറത്തുവിടും- 2003- 2004 കാലയളവില്‍ ലങ്കന്‍ ടീം ക്യാപ്‌റ്റനായിരുന്ന തിലകരത്ന പറഞ്ഞു.

ലോകകപ്പ് ഫൈനലില്‍ വാതുവയ്പുകാര്‍ ഇടപെട്ടു എന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ലങ്കന്‍ ടീം ഇപ്പോള്‍ വാതുവയ്പുകാരുടെ പിടിയിലാണ്. ഇത് തടഞ്ഞില്ലെങ്കില്‍ നമ്മള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പോലെയാകും- തിലകരത്ന പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :