സിംബാബ്‌വേ നായകന്‍ ചിഗുംബര രാജിവച്ചു

ഹരാരെ| WEBDUNIA| Last Modified ശനി, 30 ഏപ്രില്‍ 2011 (16:22 IST)
സിംബാബ്‌വേ നായകസ്ഥാനം എല്‍ടണ്‍ രാജിവച്ചു. വ്യക്തിഗത പ്രകടനത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്നതിനാണ് നായകസ്ഥാനം രാജിവച്ചത്.

കഴിഞ്ഞ മെയിലാണ് ചിംഗുംബര സിംബാബ്‌വേ നായകനായി സ്ഥാനമേല്‍ക്കുന്നത്. പ്രോസ്പെര്‍ ഉത്‌സെയയ്ക്ക് പകരക്കാരനായാണ് ചിഗുംബര നായകനാകുന്നു. എന്നാല്‍ നായകസ്ഥാനത്തിന്റെ സമ്മര്‍ദ്ദം വ്യക്തിഗത പ്രകടനത്തിന്റെ ബാധിക്കുകുയായിരുന്നു. ഇതേതുടര്‍ന്നാണ് ചിഗുംബര നായകസ്ഥാനം രാജിവയ്ക്കാന്‍ തീരുമാനിച്ചത്.

ലോകകപ്പില്‍ സിംബാബ്‌വേയുടെ മോശം പ്രകടനത്തില്‍ ചിഗുംബര ഏറെ പഴി കേട്ടിരുന്നു. വലംകൈ ബാറ്റ്‌സ്മാനും‍ വലംകൈ മീഡിയം പേസ് ബൗളറുമാണ് ഇരുപത്തിയഞ്ചുകാരനായ ചിഗുംബര.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :