പോരാട്ടത്തിന്റെ ഇരമ്പത്തിനായി ബുദ്ധ സര്‍ക്യൂട്ട് ഒരുങ്ങി

ഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 25 ഒക്‌ടോബര്‍ 2013 (13:47 IST)
PRO
വേഗപ്പോരാട്ടത്തിന്റെന്‍ ഇരമ്പത്തിനായി ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ് സര്‍ക്യൂട്ട് ഒരുങ്ങുന്നു. ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീ സീസണ്‍ 3നാണ് ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ് സര്‍ക്യൂട്ടില്‍ ഇന്ന് തുടക്കമാകുന്നത്.

ഇന്നും നാളെയുമായി നടക്കുന്ന പരിശീലന ഓട്ടങ്ങള്‍ക്കുശേഷം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് യോഗ്യതാ പോരാട്ടം നടക്കും. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിനാണ് ചാമ്പ്യന്‍ഷിപ്പിനായുള്ള പോരാട്ടം.

ഗ്രേറ്റര്‍ നോയിഡ വേദിയായ കഴിഞ്ഞ രണ്ട് ഫോര്‍മുല വണ്‍ പോരാട്ടങ്ങളിലും ചാമ്പ്യനായ റെഡ് ബുള്ളിന്റെ ജര്‍മ്മന്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റലിന്റെ പ്രകടനത്തിനായി കാത്തിര്‍ക്കുകയാണ് കാറോട്ട പ്രേമികള്‍. ഇന്ത്യയില്‍ ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന വെറ്റല്‍ ഈ സീസണിലെ ഡ്രൈവിംഗ് ചാമ്പ്യന്‍ഷിപ്പ് ഏറക്കുറെ ഉറപ്പാക്കി കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :