101 വയസുകാരനായ ഫൗജ സിംഗ് മാരത്തോണ്‍ ഓട്ടമത്സര രംഗത്തുനിന്ന് വിരമിക്കും. ഇന്ത്യയില്‍ ജനിച്ച് ബ്രിട്ടീഷ് പൗരത്വം നേടിയ ഫൗജയുടെ അവസാന മത്സരം ഈ ആഴ്ചയില്‍ നടക്കും.
ടര്‍ബന്‍ഡ് ടൊര്‍ണാഡോ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഫൗജ എണ്‍പത്തിയൊന്നാം വയസിലാണ് മാരത്തോണ്‍ ഓട്ട മത്സരരംഗത്തേക്കെത്തുന്നത്.
ഒമ്പത് മാരത്തോണുകളില്‍ ഇതുവരെ ഫൗജ മത്സരിച്ചു. വിരമിക്കല്‍ എന്നത് തനിക്ക് സഹിക്കാനാവുന്നില്ലെന്നും താന്‍ ഇപ്പോഴും പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ഫൗജ പറഞ്ഞു.