നാസി അനുകൂല മുദ്രാവാക്യം; സിമ്യൂണിച്ചിനെ ലോകകപ്പില്‍നിന്നു വിലക്കി
ലോസന്‍|
WEBDUNIA|
Last Modified ബുധന്‍, 18 ഡിസംബര്‍ 2013 (17:18 IST)
PRO
ക്രൊയേഷ്യയുടെ ഫുട്ബോള്‍ താരം ജോസിപ് സിമ്യൂണിച്ചിനെ ലോകകപ്പില്‍നിന്ന് ഫിഫ വിലക്കി. നാസി അനുകൂല മുദ്രാവാക്യം മുഴക്കിയ സിമ്യൂണിച്ചിന് 10 മത്സരത്തിലാണ് വിലക്ക്.
ലോകകപ്പ് പ്ലേ ഓഫില്‍ ഐസ്ലന്‍ഡിനെതിരായ ക്രൊയേഷ്യന്‍ ടീമിന്റെ വിജയത്തിനുശേഷമായിരുന്നു സംഭവം. മത്സരത്തില്‍ ചുവപ്പുകാര്‍ഡ് ലഭിച്ച സ്ട്രൈക്കര്‍ മരിയോ മാന്‍ഡ്സുകിച്ചിനെയും ലോകകപ്പിലെ ഒരു മത്സരത്തില്‍നിന്ന് വിലക്കിയിട്ടുണ്ട്.
ഐസ്ലന്‍ഡിനെതിരായ മത്സരശേഷം മൈക്രോഫോണിലൂടെ സിമ്യൂണിച്ച് സ്റ്റേഡിയത്തിലുണ്ടായിരുന്ന ക്രൊയേഷ്യന്‍ ആരാധകരോട് നാസി അനുകൂല മുദ്രാവാക്യം മുഴക്കുകയായിരുന്നു.
20,000 യൂറോ പിഴയും ഈ താരത്തിന് വിധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള തെറ്റുകള്‍ക്ക് ഫിഫ സാധാരണയായി നല്‍കുന്ന ശിക്ഷയാണ് 10 മത്സരത്തില്‍നിന്നുള്ള വിലക്ക്. ലോകകപ്പ് മത്സരം നടക്കുന്ന സ്റ്റേഡിയത്തില്‍ കടക്കാന്‍പോലും ഇനി ഈ താരത്തിന് കഴിയില്ല.