ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ കരുത്തിന്റെ തുടക്കം

അബുദാബി| WEBDUNIA|
PRO
PRO
ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഉദ്ഘാടന മത്സരങ്ങളില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീലിനും ഉറുഗ്വായ്ക്കും വമ്പന്‍ ജയം. ഗ്രൂപ്പ് എ യില്‍ സ്ലോവാക്യയെ 6-1 ന് തകര്‍ത്തപ്പോള്‍ ഗ്രൂപ്പ് ബിയില്‍ ഉറുഗ്വായ് ന്യൂസിലന്‍ഡിനെ തൂത്തുവാരി (7-0). മൊസ്‌ക്കീറ്റോ(17, 30- പെനാല്‍ട്ടി), നഥാന്‍(45+3, 52) എന്നിവരുടെ ഇരട്ട ഗോളുകളാണ് ബ്രസീലിനെ വിജയത്തിലെത്തിച്ചത്. മറ്റൊരു ഗോള്‍ കെയ്‌യോ(56) കരസ്ഥമാക്കി. രണ്ടാം പകുതിയില്‍ ഡെനീസ് വാവ്‌റോ(68) സ്ലോവാക്യയുടെ ആശ്വാസ ഗോള്‍ നേടി.

ഗ്രൂപ്പ് ബിയില്‍ ഉറുഗ്വായ് ദുര്‍ബലരായ ന്യൂസിലാന്‍ഡിനെതിരെ അനായാസ ജയം(7-0) നേടിയാണ് കരുത്തുകാട്ടിയത്. ഉറുഗ്വായ്ക്കുവേണ്ടി ലിയാന്‍ഡ്രോ ഒട്ട്‌റോമിന്‍(37, 63), ഫ്രാന്‍കോ അകോസ്റ്റ(49, 57) എന്നിവര്‍ രണ്ടുതവണ വീതം ന്യൂസിലാന്‍ഡ് വലകുലുക്കി. അലന്‍ കെവിന്‍ മെന്‍ഡസ്(3), ഫകുന്‍ഡോ ഒസ്പിറ്റാലെച്ചെ(75), ഫ്രാന്‍കോ നിക്കോളാസ് പിസിച്ചിലോ(89) എന്നിവരും ഉറുഗ്വായ്ക്കുവേണ്ടി ഗോള്‍ നേടി.

വ്യാഴാഴ്ച ഗ്രൂപ്പ് സിയില്‍ ക്രൊയേഷ്യ മൊറോക്കോയെയും, പാനമ ഉസ്‌ബെക്കിസ്താനെയും നേരിടും, ഗ്രൂപ്പ് ഡിയില്‍ ടുണീഷ്യ-വെനിസ്വേല, റഷ്യ-ജപ്പാന്‍ മത്സരവും നടക്കും. 17-ാം മിനിറ്റില്‍ ബോഷില്ലിയുടെ പാസ്സിലായിരുന്നു മൊസ്‌കിറ്റോയുടെ ആദ്യ ഗോള്‍. നഥാന്റെ പാസ്സില്‍ 56-ാം മിനിറ്റില്‍ കെയ്‌യോ ആറാം ഗോള്‍ നേടി പട്ടിക പൂര്‍ത്തിയാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :