ഗോള്‍ ഫിഫ്ടി പുരസ്കാരം ലയണ്‍ മെസ്സിക്ക്

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 30 ജൂലൈ 2013 (08:29 IST)
PRO
ലയണല്‍ മെസ്സിക്ക് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്കുള്ള ഗോള്‍ ഫിഫ്ടി പുരസ്‌കാരം. ഇത് മൂന്നാം തവണയാണ് മെസ്സി പുരസ്‌കാരത്തിന് അര്‍ഹനാവുന്നത്. 91 ഗോളുകളുമായ സീസണിലെ സൂപ്പര്‍ താരമായി മാറിയ മെസി 2009ലും 2011ലും ഇതിനു മുമ്പ് ഗോള്‍ ഫിഫ്ടി പുരസ്‌ക്കാരം നേടിയിട്ടുണ്ട്.

മികച്ച 50 താരങ്ങളുടെ പട്ടികയില്‍ ഫ്രാങ്ക് റിബറി രണ്ടാമതും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മൂന്നാമതും എത്തിയപ്പോള്‍ നെയ്മര്‍ പതിനാലാം സ്ഥാനത്തായി. ഫുട്‌ബോളിന്റെ ബൈബിള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗോള്‍ ഡോട്ട് കോമിന്റെ പുരസ്‌ക്കാരത്തിന് ഫുട്‌ബോള്‍ ലോകം വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

ഗെര്‍ഡ് മുള്ളറുടെ 85 ഗോള്‍ നേട്ടം മറികടന്ന മെസി തുടര്‍ച്ചയായ 19 ലാലിഗ മത്സരങ്ങളില്‍ ഗോള്‍ നേടുകയെന്ന അപൂര്‍വ്വ റെക്കോഡും നേടി. ബയേണ്‍ മ്യൂണിക്കിന്റെ ഫ്രാങ്ക് റിബറിക്കാണ് രണ്ടാം സ്ഥാനം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കാണ് മൂന്നാംസ്ഥാനം. തോമസ് മ്യൂളറാണ് നാലാം സ്ഥാനത്ത് തുടരുന്നത്. യുവതാരങ്ങളില്‍ ശ്രദ്ധേയനായ ബ്രസീലിയന്‍ താരം നെയ്മറിന് പതിനാലാം സ്ഥാനം മാത്രമാണ് ലഭിച്ചത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :