നദാലും ഫെഡററും സെറീനയും മൂന്നാം റൗണ്ടില്‍ കടന്നു

ന്യൂയോര്‍ക്ക് | WEBDUNIA|
PRO
PRO
യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ എഴാം സീഡ് റോജര്‍ ഫെഡറര്‍ തുടങ്ങിയവരും വനിതാ വിഭാഗത്തില്‍ ഒന്നാം സീഡ് സെറീന വില്യംസും രണ്ടാം സീഡ് വിക്ടോറിയ അസരങ്കയും മൂന്നാം റൗണ്ടില്‍ എത്തി.

സ്പാനിഷ് താരം റാഫേല്‍ നദാല്‍ ബ്രസീലിന്റെ റൊകേരിയോ സില്‍വയെയാണ് തോല്‍പിച്ചത്. മൂന്ന് സെറ്റ് നീണ്ട് നിന്ന മത്സരത്തില്‍ നേരിട്ടുളള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ വിജയം. നേരിട്ടുളള സെറ്റുകളിലൂടെ റോജര്‍ ഫെഡറര്‍ അര്‍ജന്റീനയുടെ കാര്‍ലോസ് ബെര്‍ലോകഖിനെയാണ് പരാജയപ്പെടുത്തിയത്.

അറുപത്തിരണ്ട് മിനിറ്റ് നീണ്ട് നിന്ന മത്സരത്തില്‍ സെറീന വില്യംസ് കസാക്കിസ്ഥാന്റെ ഗലീന വോസ്‌കോബോവയെ അനായാസമായി പരാജയപ്പെടുത്തി. ബ്രിട്ടന്റെ വിക്ടോറിയ അസരങ്ക കാനഡയുടെ അലക്‌സാന്‍ട്ര വോസ്‌നിക്കിനെയാണ് തോല്‍പിച്ചത്.

സ്‌കോര്‍:

നദാല്‍- സില്‍വ: 6-2,6-1,6-0

ഫെഡറര്‍- ബെര്‍ലോകഖ്: 6-3,6-2,6-1

സെറീന- ഗലീന: 6-3,6-0

അസരങ്ക- അലക്‌സാന്‍ട്ര: 6-3,6-1


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :