ലോക റാങ്കിംഗില്‍ ബൊപ്പണ്ണയ്ക്ക് മൂന്നാം സ്ഥാനം

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ലോക റാങ്കിംഗില്‍ ബൊപ്പണ്ണയ്ക്ക് മൂന്നാം സ്ഥാനം. എടിപി ടെന്നീസ് റാങ്കിംഗിലാണ് ഇന്ത്യയുടെ രോഹന്‍ മുന്നേറ്റം നടത്തിയത്. പുരുഷ ഡബിള്‍സില്‍ ഏഴാം സ്ഥാനത്തായിരുന്നു ബൊപ്പണ്ണ.

വിംബിള്‍ഡണ്‍ സെമി പ്രവേശനമാണ് ബൊപ്പണ്ണയുടെ റാങ്കിംഗ് മെച്ചപ്പെടാന്‍ കാരണം. ഡബിള്‍സില്‍ മഹേഷ് ഭൂപതി ഏഴാം റാങ്കിലും ലിയാന്‍ഡര്‍ പെയ്‌സ് ഒമ്പതാം സ്ഥാനത്തുമാണ്. വനിതാ ഡബിള്‍സില്‍ പത്തോമ്പത്താം സ്ഥാനത്തുണ്ടായിരുന്ന സാനിയ മിര്‍സ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി പതിനേഴാം റാങ്കിലെത്തി.

സോംദേവ് ദേവ് വര്‍മ്മന് റാങ്ക് 128 ആണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :