വിംബിള്‍ഡണ്‍‍‌: നദാലിന് തോല്‍വി, ഫെഡറിന് ജയം

ലണ്ടന്‍| WEBDUNIA|
PRO
PRO
വിംബിള്‍ഡണ്‌ പുരുഷവിഭാഗം സിംഗിള്‍സില്‍ ആദ്യറൗണ്ടില്‍ റാഫേല്‍ നദാലിന് തോല്‍വിയും റോജര്‍ ഫെഡറിന് ജയവും. ബെല്‍ജിയത്തിന്റെ സ്റ്റീവ് ഡാര്‍സിസിനാണ് നദാലിനെ തറപറ്റിച്ചത്. റോജര്‍ ഫെഡറര്‍ റൊമേനിയയുടെ വിക്ടര്‍ ഹനേസ്‌കുവിനെ തകര്‍ത്താണ് ആദ്യറൗണ്ടില്‍ ജയം നേടിയത്.

നദാലിനെത്തിരെ അട്ടിമറിവിജയമാണ് സ്റ്റീവ് ഡാര്‍സിസില്‍ നടത്തിയത്. ലോക 135 നമ്പര്‍ താരമായ സ്റ്റീവ് അഞ്ചാം സീഡായ നദാലിനെ അട്ടിമറിച്ചത് ആരാധകര്‍ ഞെട്ടലോടെയാണ് കണ്ടത്. 12 ഗ്രാന്‍ഡ് സ്ലാം കരീടങ്ങള്‍ നേടിയ നദാലിന്റെ തോല്‍വി ആരാധകരും നദാലും പ്രതീക്ഷിച്ചിരിക്കില്ല. നദാലിനെതിരെ അട്ടിമറി വിജയം നേടിയ ഡാര്‍സിസ് രണ്ടാം റൗണ്ടില്‍ പോളണ്ടിന്റെ ലൂക്കാസ് കുബോട്ടിനെ നേരിടും.

റൊമേനിയയുടെ വിക്ടര്‍ ഹനേസ്‌ക്യുവിനെ പരാജയപ്പെടുത്തി നിലവിലെ പുരുഷ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ രണ്ടാം റൗണ്ടില്‍ കടന്നു. വനിതാവിഭാഗം സിംഗിള്‍സില്‍ രണ്ടാം സീഡ് വിക്ടോറിയ അസരങ്ക രണ്ടാം റൗണ്ടില്‍ കടന്നു. അഞ്ചാംസീഡ് ഇറ്റലിയുടെ സാറ ഇറാനി ആദ്യറൗണ്ടില്‍ പുറത്തായി. പ്യുര്‍ട്ടോറിക്കോയുടെ അറുപത്തിയഞ്ചാം സീഡ് മോണിക്ക പിഗാണ് ഇറാനിയെ അട്ടിമറിച്ചത്.

മറ്റൊരു മത്സരത്തില്‍ അനാ ഇവാനോവിക് ഫ്രാന്‍സിന്റെ വിര്‍ജിനി റസ്സാനോയെ തോല്‍പ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :