തുര്‍ക്കി ആഭ്യന്തര പ്രക്ഷോഭത്തെ നേരിടാന്‍ പട്ടാളത്തെ വിളിക്കും

ഇസ്താംബുള്‍| WEBDUNIA|
WD
WD
തുര്‍ക്കിയില്‍ തുടരുന്ന ആഭ്യന്തര പ്രക്ഷോഭത്തെ നേരിടാന്‍ പട്ടാളത്തെ അടിയന്തിരമായി വിളിക്കുമെന്ന് സര്‍ക്കാര്‍.

തുര്‍ക്കിയില്‍ മൂന്നാഴ്ചയായി തുടരുന്ന പ്രക്ഷോഭം നിയന്ത്രണാതീതമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സൈന്യത്തെ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നത്. പ്രധാനമന്ത്രി തയ്യിബ് എര്‍ദോഗാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് ജനങ്ങള്‍ പ്രക്ഷോഭം നടത്തുന്നത്. ഇസ്താംബുളിലെ ഘാസി പാര്‍ക്കില്‍ തടിച്ചുകൂടിയ പ്രക്ഷോഭകര്‍ക്കുനേരെ പോലീസ് ബലംപ്രയോഗിച്ചിരുന്നു.

എന്നാല്‍ പ്രക്ഷോഭക്കാര്‍ പൊലീസ് തീര്‍ത്ത പ്രതിരോധങ്ങളെ മറികടക്കുകയാണ് ചെയ്തത്. പൊലീസിന് നിയന്ത്രിക്കാന്‍ സാധിക്കാത്തപക്ഷം സൈന്യത്തെ വിളിക്കുമെന്ന് ഉപപ്രധാനമന്ത്രി ബ്യൂലന്‍റ് അറിങ്ക് പറയുകയായിരുന്നു.

രാജ്യത്ത് അടുത്തിടയായി പ്രക്ഷോഭങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. പൊലീസും സമരക്കാരും തമ്മിലുള്ള പോരാട്ടം രൂക്ഷമായിത്തന്നെ തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :