വെയ്ന്‍ റൂണി ക്ലബ് മാറാന്‍ ഒരുങ്ങുന്നു?

മാഞ്ചസ്റ്റര്‍| WEBDUNIA|
PRO
PRO
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബില്‍ കളിക്കുന്ന വെയ്ന്‍ റൂണി ക്ലബ് മാറാന്‍ ഒരുങ്ങുന്നതായി സൂചന. കഴിഞ്ഞ സീസണില്‍ തന്നെ റൂണി ക്ലബ് വിടാനുള്ള ശ്രമം തുടങ്ങിയതായി വാര്‍ത്തയുണ്ട്. ഇതിനിടെ മാഞ്ചസ്റ്ററിന്റെ ബദ്ധവൈരികളായ ചെല്‍സി റൂണിയെ വാങ്ങാന്‍ കഴിഞ്ഞദിവസം പരസ്യമായി താത്പര്യം പ്രകടിപ്പിച്ചിരുന്നു.

റൂണിയെ വിടില്ലെന്ന് ഉറച്ച നിലപാട് സ്വീകരിച്ചിരിക്കുകയാണ് യുണൈറ്റഡ് ക്ളബ് അധികൃതര്‍. മോയസുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന് റൂണി അറിയിച്ചെങ്കിലും താരകൂടുമാറ്റത്തിന് അനുവദിക്കില്ലെന്ന നിലപാടിലാണ് ക്ലബ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേക്കാള്‍ വലുതല്ല റൂണിയെന്ന താരമെന്ന് മോയസ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

2010 ലാണ് റൂണി ആദ്യം യുണൈറ്റഡ് വിടാന്‍ തീരുമാനിച്ചത്. സര്‍ അലക്സ് ഫെര്‍ഗൂസന്‍ റൂണിയെ നയപരമായി കൈകാര്യം ചെയ്ത് ശമ്പളക്കൂടുതല്‍ നല്‍കി താരത്തെ പിടിച്ചുനിറുത്തുകയായിരുന്നു. മൂന്നുവര്‍ഷത്തിനുശേഷം ഫെര്‍ഗൂസന്‍ പരിശീലകസ്ഥാനം ഒഴിഞ്ഞപ്പോഴാണ് റൂണിയുടെ മോഹം വീണ്ടും തലപൊക്കിയത്.

ഫെര്‍ഗൂസണിന് പകരം കോച്ചായി എത്തിയത് തന്റെ പഴയ കോച്ചും ശ്രതുവുമായ ഡേവിഡ് മോയസ് ആണെന്നതായിരുന്നു റൂണിക്ക് പ്രകോപനമുണ്ടാക്കിയത്. 2004 ല്‍ മോയസിനോട് പിണങ്ങിയാണ് റൂണി യുണൈറ്റഡിലെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :