ടിന്‍റുവിന് 10 സെന്‍റ് ഭൂമി സര്‍ക്കാര്‍ വക

കണ്ണൂര്‍‍| WEBDUNIA|
PRO
പ്രശസ്ത കായികതാരം ടിന്‍റു ലൂക്കയ്ക്ക് സര്‍ക്കാര്‍ വക 10 സെന്‍റ് ഭൂമി പതിച്ചുനല്‍കും. ടിന്‍റുവിന് വീട്‌ നിര്‍മിക്കാന്‍ പത്തു സെന്റ്‌ ഭൂമി നല്‍കുമെന്ന് യു ഡി എഫ് സര്‍ക്കാര്‍ രണ്ടുവര്‍ഷം മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ വൈകിയതിനാല്‍ ഭൂമി പതിച്ചുനല്‍കാന്‍ കഴിഞ്ഞിരുന്നില്ല.

തലശേരിയില്‍ ചേര്‍ന്ന അസൈന്‍മെന്‍റ് കമ്മിറ്റി യോഗത്തിലാണ്‌ ടിന്‍റു ലൂക്കയ്ക്ക് ഭൂമി പതിച്ചുനല്‍കാന്‍ തീരുമാനമായത്. ചാവശേരി വില്ലേജ്‌ ഓഫീസിന്‌ സമീപമാണ് 10 സെന്‍റ് ഭൂമി പതിച്ചുനല്‍കുന്നത്.

നിര്‍ധന കുടുംബത്തിലെ അംഗമായ ടിന്‍റു ലൂക്കയ്ക്ക് സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം നല്‍കുകയും ചെയ്തിരുന്നു.

ചിത്രത്തിന് കടപ്പാട് : എന്‍ ഡി ടിവി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :