ചെല്‍‌സിയ്ക്ക് വീണ്ടും അടിതെറ്റി

ലണ്ടന്‍| WEBDUNIA|
PRO
കിരീടത്തിലേക്കുള്ള പാത സുഗമമാണെന്ന് കരുതിയിരിക്കെ ചെല്‍‌സിയുടെ നീലപ്പടയ്ക്ക് വീണ്ടും അടിതെറ്റി. പ്രീമിയര്‍ ലീഗിലെ ചെറു മീനുകളായ ടോട്ടന്‍‌ഹാം ഹോട്സ്പറാണ് ചെല്‍‌സിയുടെ കിരീട പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയത്. തോറ്റെങ്കിലും മാഞ്ചസ്റ്ററിനു മുകളില്‍ ഒരു പോയന്‍റ് ലീഡുമായി ചെല്‍‌സി തന്നെയാണ് ഒന്നാമത്.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ടോട്ടന്‍‌ഹാം ചെല്‍‌സിയുടെ നീലപ്പടയെ പിടിച്ചു കെട്ടിയത്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ഇഞ്ചുറി ടൈമിലെ ഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീട പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കിയിട്ടുണ്ട്.

ടോട്ടന്‍‌ഹാമിനെതിരെ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട നായകന്‍ ജോണ്‍ ടെറി പുറത്തു പോയത് ചെല്‍‌സിയ്ക്ക് മറ്റൊരു തിരിച്ചടിയായി. വിജയത്തോടെ സിറ്റിയെ മറികടന്ന് ടോട്ടന്‍‌ഹാം നാലാം സ്ഥാനത്തെത്തി. ഇതോടെ സിറ്റിയുടെ ചാമ്പ്യന്‍‌സ് ലീഗ് പ്രതീക്ഷകള്‍ക്കും തിരിച്ചടിയേറ്റു. സിറ്റിയ്ക്കുമേല്‍ രണ്ട് പോയന്‍റ് ലീഡാണ് ടോട്ടന്‍‌ഹാം വിജയത്തോടെ നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :