ടെവസിന്‍റെ ഇരട്ടപ്രഹരത്തില്‍ യുണൈറ്റഡ് തകര്‍ന്നു

ലണ്ടന്‍| WEBDUNIA| Last Modified ബുധന്‍, 20 ജനുവരി 2010 (12:41 IST)
PRO
കാര്‍ലിംഗ് കപ്പിലെ ആദ്യപാദ സെമിയില്‍ കാര്‍ലോസ് ടെവസിന്‍റെ ഇരട്ടഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനെയാണ് സിറ്റി പരാജയപ്പെടുത്തിയത്.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ വിജയം. പതിനേഴാം മിനുട്ടില്‍ വലന്‍സിയയുടെ ക്രോസ് ഗോളാക്കി മാറ്റി റയാന്‍ ഗിഗ്സ് യുണൈറ്റഡിന് ലീഡ് നല്‍കിയിരുന്നു. എന്നാല്‍ നാല്‍‌പത്തിരണ്ടാം മിനുട്ടില്‍ ടെവസ് പെനാല്‍റ്റിയിലൂടെ സമനില പിടിക്കുകയായിരുന്നു.

അറുപത്തിയഞ്ചാം മിനുട്ടില്‍ വിന്‍സെന്‍റ് കോം‌പാനിയുടെ ക്രോസും ടെവസ് യുണൈറ്റഡിന്‍റെ വലയിലെത്തിച്ചതോടെ സിറ്റിയുടെ ആധിപത്യത്തിനായിരുന്നു കളിക്കളം സാക്‍ഷ്യം വഹിച്ചത്.

അവസാന നിമിഷങ്ങളില്‍ വെയ്ന്‍‌ റൂണിയിലൂടെയും പകരക്കാരനായി ഇറങ്ങിയ മൈക്കല്‍ ഓവനിലൂടെയും യുണൈറ്റഡ് തിരിച്ചടിക്കാന്‍ കിണഞ്ഞുശ്രമിച്ചെങ്കിലും എല്ലാ നീക്കങ്ങളും വിഫലമാകുകയായിരുന്നു. അടുത്ത ആഴ്ചയാണ് സെമിയിലെ രണ്ടാം പാദ മത്സരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :