ആര്‍സണല്‍ പ്രീമിയര്‍ ലീഗ് തലപ്പത്ത്

ലണ്ടന്‍| WEBDUNIA|
PRO
ലീഗിന്‍റെ തുടക്കം മുതല്‍ ഒന്നാം സ്ഥാനം കൈവിടാതിരുന്ന ചെല്‍‌സിയുടെ നീലപ്പടയെ രണ്ടാം സ്ഥാനത്താക്കി ആര്‍സണലിന്‍റെ പീരങ്കിപ്പട ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. രണ്ട് ഗോളുകള്‍ക്ക് പുറകില്‍ നിന്ന ശേഷം നാലു ഗോളുകള്‍ തിരിച്ചടിച്ചാണ് ആര്‍സണല്‍ ചെല്‍‌സിയെ രണ്ടാമന്‍മാരാക്കിയത്.

ഇതോടെ കിരീടപ്പോരാട്ടത്തില്‍ മാഞ്ച്സറ്ററിനേക്കാള്‍ ചെല്‍‌സിയ്ക്ക് വെല്ലുവിളിയാകുക ആഴ്സന്‍ വെംഗറുടെ പീരങ്കിപ്പടയാകുമെന്ന് ഉറപ്പായി. ആര്‍സണലിന് 22 കളികളില്‍ 48 പോയന്‍റുള്ളപ്പോള്‍ ചെല്‍‌സി ഒരു മത്സരം കുറച്ചു കളിച്ചാ‍ണ് 48 പോയന്‍റ് സ്വന്തമാക്കിയത്. ഗോള്‍ ശരാശരിയിലാണ് ആര്‍സണല്‍ പോയന്‍റ് പട്ടികയില്‍ ഒന്നാമന്‍‌മാരായത്.

ആദ്യ പകുതി തീരുമ്പോള്‍ സന്ദര്‍ശകരുടെ രണ്ട് ഗോളില്‍ തളര്‍ന്നു പോയ ആര്‍സണലിനെ തോമസ് റോസിക്കിയാണ് രണ്ടാം പകുതിയിലെ ആദ്യ ഗോളിലൂടെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്. സെസ് ഫാബ്രിഗാസ് ആര്‍സണലിനെ ബോള്‍ട്ടണൊപ്പമെത്തിച്ചു.

ആന്ദ്രെ അര്‍ഷാവിന്‍ പീരങ്കിപ്പടയെ മുന്നിലെത്തിച്ചപ്പോള്‍ തോമസ് വെര്‍മലെന്‍ ബോള്‍ട്ടന്‍റെ വലനിറച്ച് അവസാന ഗോളും നേടി. ആര്‍സണലിനെക്കാള്‍ ഒരു കളി കുറച്ചേ ചെല്‍‌സി കളിച്ചിട്ടുള്ളു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :