യുണൈറ്റഡ്-ആര്‍സണല്‍ പോരാട്ടം നാളെ

ലണ്ടന്‍| WEBDUNIA| Last Modified ശനി, 30 ജനുവരി 2010 (11:51 IST)
PRO
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ക്ലാസിക് പോരാട്ടത്തിന് വേദിയൊരുങ്ങി. നിലവിലെ ചാമ്പ്യന്‍‌മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും പോയന്‍റ് നിലയില്‍ മാഞ്ചസ്റ്ററിന് പുറകില്‍ മൂന്നാം സ്ഥാനത്തുളള ആര്‍സണലും തമ്മിലാണ് നാളെ പീരങ്കിപ്പടയുടെ സ്വന്തം മൈതാനമായ എമിറേറ്റ്സില്‍ ഏറ്റുമുട്ടുക. നാളെ വിജയിക്കാനായാല്‍ കിരീടത്തിനായുള്ള അവകാശവാദം ഒന്നു കൂടി ഉറപ്പിക്കാമെന്നാണ് മാഞ്ചസ്റ്റര്‍ കോച്ച് അലക്സ് ഫെര്‍ഗൂസന്‍ കരുതുന്നത്.

ഒന്നാം സ്ഥാനത്തുള്ള ചെല്‍‌സി നാളെ ബേണ്‍‌ലിയെ നേരിടും. 24 വര്‍ഷമായി മാഞ്ചസ്റ്റര്‍ മാനേജര്‍ സ്ഥാനത്ത് തുടരുന്ന ഫെര്‍ഗൂസന് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയ ടീം വെംഗറുടെ പീരങ്കിപ്പടയാണ്. അടുത്തകാലത്ത് ചെല്‍‌സിയുടെ നീലപ്പടയോട്ടം തുടങ്ങിയതിനുശേഷമാണ് ആര്‍സണല്‍ അല്‍പ്പം പുറകോട്ട് പോയത്.

പ്രീമിയര്‍ ലീഗ് കിരീടത്തില്‍ കണ്ണുവെക്കണമെങ്കില്‍ ഇരു ടീമുകള്‍ക്കും നാളെ വിജയം അനിവാര്യമാണ്. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡിന് ഇനിയൊരു പരാജയം കൂടി താങ്ങാനാവില്ല. 22 കളികളില്‍ നിന്ന് ചെല്‍‌സിയ്ക്ക് 51 പോയന്‍റുളളപ്പോള്‍ മാഞ്ചസ്റ്ററിന് 23 കളികളില്‍ 50 പോയന്‍റും ആര്‍സണലിന് 23 കളികളില്‍ നിന്ന് 49 പോയന്‍റുമാണുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :