ചെന്നൈ|
WEBDUNIA|
Last Modified തിങ്കള്‍, 4 ജനുവരി 2010 (19:35 IST)
PRO
ചെന്നൈ ഓപ്പണിലേക്ക് പ്രകാശ് അമൃത് രാജ് യോഗ്യത നേടി. എന്നാല്‍ ഇന്ത്യന്‍ താരമായ യുകി ബാംപ്രിക്ക് യോഗ്യതാ റൌണ്ട് കടക്കാനായില്ല.
മൂന്നാം യോഗ്യതാ റൌണ്ട് മത്സരത്തില്‍ ലാര്‍സ് പൊയേഷ്ച്കെയെ ആണ് പ്രകാശ് പരാജയപ്പടുത്തിയത്. 7-6, 6-3 എന്ന സ്കോറിനായിരുന്നു പ്രകാശിന്‍റെ വിജയം. ഇന്ത്യാക്കാരനാണെങ്കിലും പ്രകാശിന്‍റേത് അമേരിക്കന്‍ പാസ്പോര്‍ട്ടായതിനാല്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അനുവദിക്കില്ല.
ഇന്ത്യന്‍ താരങ്ങളായ സോംദേവ് ദേവ് വര്‍മ്മനും രോഹന്‍ ബോപ്പണ്ണയും വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി ടൂര്‍ണ്ണമെന്‍റില്‍ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. അവസാന റൌണ്ടില്‍ അയര്‍ലന്‍ഡ് താരം ലൌക് സൊറെന്‍സെനോടാണ് യുകി പരാജയപ്പെട്ടത്. രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ 2-6, 7-6, 6-2 എന്ന സ്കോറിനായിരുന്നു യുകി പരാജയപ്പെട്ടത്.