ചെന്നൈ ഓപ്പണ്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ ടെന്നിസ് താരമെന്ന ബഹുമതി സോംദേവ് ദേവ്‌രാമന്‍ സ്വന്തമാക്കി. സെമിയിലെ എതിരാളി ജര്‍മ്മന്‍ കളിക്കാരനായ അഞ്ചാംസീഡ് റെയ്നര്‍ ഷൂട്ട്‌ലര്‍ പരുക്ക് മൂലം കളിക്കാനെത്താഞ്ഞത് വോക്കോവറിലൂടെ സോംദേവിനെ ഫൈനലില്‍ എത്തിച്ചു.
ഫൈനലില്‍ ലോക പതിമൂന്നാമ സീഡായ ക്രൊയേഷ്യയുടെ മാറിന്‍ സിലിക്കിനെയാണ് സോംദേവിന് നേരിടേണ്ടത്. സോംദേവ് ലോക റാങ്കിംഗില്‍ ഇരുനൂറ്റിനാലാം സ്ഥാനത്താണ്.
ലോക റാങ്കിംഗില്‍ തന്നെക്കാള്‍ വളരെ മുന്നിലുള്ള പ്രശസ്ത താരങ്ങളായ കാര്‍ലോസ് മോയ, ഇവോകാര്‍ലോവിസ്, കെവിന്‍ കിം എന്നിവരെ ഞെട്ടിക്കുന്ന കളി പുറത്തെടുത്തായിരുന്നു സെമി ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്.
ചെന്നൈ|
PRATHAPA CHANDRAN|
ഇന്ത്യന്‍ താരം ലിയാന്‍ഡര്‍ പെയ്സ് ചെന്നൈ ഓപ്പണിന്‍റെ സെമിയിലെത്തിയാതാണ് സോംദേവിന് മുമ്പ് ഒരു ഇന്ത്യന്‍ താരം നടത്തിയ മികച്ച പ്രകടനം.