ഇന്ത്യയുടെ രോഹന്‍ ബോപ്പണ്ണ - ജാര്‍ക്കൊ നീമെനിന്‍ സഖ്യം ഡെല്‍റെ ബീച്ച് അന്താരാഷ്ട്ര ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടു. നാലാം സീഡുകളായ അമേരിക്കയുടെ എറിക് ബുട്ടോറാക് ബ്രസീലിന്‍റെ ബ്രൂണോ സോറസ് സഖ്യത്തോടാണ് ഇന്തോ-ഫിന്‍ലാന്‍ഡ് സഖ്യം പൊരുതി തോറ്റത്.
കടുത്ത പോരാട്ടമാണ് ഇരുകൂട്ടരും കാഴ്ച്ചവെച്ചത്. ആദ്യ സെറ്റ് ബോപ്പണ്ണ - നീമെനിന്‍ സഖ്യമാണ് നേടിയത്( 6-4). എന്നാല്‍ പിന്നീട് ശക്തമായി തിരിച്ചുവന്ന ബുട്ടോറാക് - സോറസ് സഖ്യം രണ്ടാം സെറ്റ് നേടി(3--6) മത്സരം സൂപ്പര്‍ ടൈബ്രേക്കറിലേക്ക് നീക്കി. 8-10 എന്ന നിലയില്‍ സൂപ്പര്‍ ടൈ ബ്രേക്കര്‍ സ്വന്തമാക്കി യുഎസ് ബ്രസീല്‍ ജോഡി സെമിഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.
പോള്‍ കാപ്ഡേവില്ലെ - എവ്ഗനി കൊറോലെവ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്തോ - ഫിന്‍ലാന്‍ഡ് ജോഡി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. നേരത്തെ സാപ് ടൂര്‍ണമെന്‍റിന്‍റെ ഫൈനലിലും ഇരുവരും എത്തിയിരുന്നു.