വി‌എസിന്റെ വഴിയിലൂടെ ചിത്രയുടെ 'നാനോ' വീട്ടിലെത്തി

പാലക്കാട്| WEBDUNIA|
PRO
ദേശീയ സ്കൂള്‍ കായികമേളയില്‍ സുവര്‍ണ താരമായ കേരളത്തിന്റെ പി യു ചിത്രയുടെ വീട്ടില്‍ 'നാനോ' കാറെത്തി. ഉത്ത‍ര്‍ പ്രദേശ് ഗവണ്‍മെന്ര് സമ്മാനമായി നല്‍കിയ നാനോകാറാണ് പാലക്കാട് മുണ്ടൂരിലുള്ള ചിത്രയുടെ വീട്ടുമുറ്റത്ത് എത്തിയത്.

നാട്ടുകാരും ചിത്രയുടെ സഹപാഠികളും അദ്ധ്യാപകരും കായികപ്രേമികളും ഇതിനെ അഘോഷമാക്കി മാറ്റി.
സ്ഥലം എംഎല്‍എ കൂടിയായ പ്രതിപക്ഷ നേതാവ് വിഎസ്അച്യുതാനന്ദന്‍ വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച പത്തുലക്ഷം രൂപ ഉപയോഗിച്ചാണ് ചിത്രയുടെ വീട്ടിലേക്ക് കാര്‍ ചെല്ലാനുള്ള വഴി യാഥാര്‍ത്ഥ്യമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :