കൊറിയന്‍ വലയില്‍ പോര്‍ച്ചുഗലിന്‍റെ ‘ഗോള്‍മഴ’

കേപ് ടൌണ്‍| WEBDUNIA|
ഗ്രൌണ്ടില്‍ പോര്‍ച്ചുഗല്‍ അത്ഭുതമായി. ഉത്തരകൊറിയയുടെ ഗോള്‍മുഖത്തേക്ക് പോര്‍ച്ചുഗല്‍ പോരാളികള്‍ ഏഴുതവണയാണ് നിറയൊഴിച്ചത്. ഒരു ഗോള്‍ പോലും മടക്കാനാവാതെ, നിസഹായരായി കളം വിട്ടു. കളി പൂര്‍ണമായും പോര്‍ച്ചുഗലിന്‍റെ നിയന്ത്രണത്തിലായിരുന്നു. കൃത്യമായ ഇടവേളകളില്‍ അവര്‍ ഗോള്‍ നേടിക്കൊണ്ടിരുന്നു.

ഇരുപത്തെട്ടാം മിനിറ്റിലായിരുന്നു പോര്‍ച്ചുഗലിന്‍റെ ആദ്യഗോള്‍. റൌള്‍ മെരിലസാണ് ഉത്തര കൊറിയയുടെ വലയിലേക്ക് ഗോള്‍ അടിച്ചുകയറ്റിയത്. പിന്നീട്, ആദ്യ പകുതിക്ക് ശേഷം പോര്‍ച്ചുഗലിന്‍റെ വക ഗോള്‍ മഴയായിരുന്നു.

അമ്പത്തിരണ്ടാം മിനിറ്റില്‍ സിമയോ, അമ്പത്തിനാലാം മിനിറ്റില്‍ ഹ്യൂഗോ അല്‍‌മെയ്ദ, അറുപതാം മിനിറ്റില്‍ ടിയാഗോ, എണ്‍പത്തിയൊന്നാം മിനിറ്റില്‍ ലീഡ്സണ്‍, എണ്‍പത്തിയേഴാം മിനിറ്റില്‍ സാക്ഷാല്‍ റൊണാള്‍ഡോ, എണ്‍പത്തെട്ടാം മിനിറ്റില്‍ വീണ്ടും ടിയാഗോ - ഇങ്ങനെയായിരുന്നു പോര്‍ച്ചുഗലിന്‍റെ ഗോള്‍ ആക്രമണം.

തികച്ചും ഏകപക്ഷീയമായ ഈ കളി ഉത്തര കൊറിയയുടെ ആത്മവിശ്വാസം തകര്‍ക്കുമെന്നുറപ്പാണ്. ബ്രസീലിനെതിരെ മികച്ച മത്സരം കാഴ്ചവച്ചതിന്‍റെ പോരാട്ടവീര്യവുമായാണ് കൊറിയ പോര്‍ച്ചുഗലിനെ നേരിടാനെത്തിയത്. എന്നാല്‍ ആദ്യപകുതിയിലെ ചില മുന്നേറ്റങ്ങള്‍ക്കു ശേഷം അവര്‍ ഗോള്‍വര്‍ഷത്തില്‍ കുളിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :