അവതാറിന് ഗോള്‍ഡന്‍ ഗ്ലോബ്

ലണ്ടന്‍| WEBDUNIA|
PRO
2010ലെ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിന് ഹോളിവുഡ് ചിത്രമായ അവതാര്‍ അര്‍ഹമായി. മികച്ച സംവിധായകനുള്ള പുരസ്കാരം അവതാറിന്‍റെ സംവിധായകന്‍ ജെയിംസ് കാമറൂ‍ണിനാണ്. അഭ്രപാളികളില്‍ കഥയുടെയും കാഴ്ചയുടെയും നവ്യാനുഭൂതി പകര്‍ന്ന ടൈറ്റാനിക് എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് കാമറൂ‍ണ്‍.

ദി ബ്ലൈന്‍ഡ്‌ സൈഡ് എന്ന ചിത്രത്തിലെ അഭിനയത്തിന്‌ സാന്ദ്ര ബുള്ളോക്ക്‌ മികച്ച നടിയായും സംഗീതത്തിന്‍റെ കഥാപശ്ചാത്തലത്തില്‍ ഒരുക്കിയ ക്രേസി ഹാര്‍ട്ടിലെ അഭിനയത്തിന് ജെഫ് ബ്രിഡ്ജസ് മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു.

മിനി ഓസ്കാര്‍ എന്നറിയപ്പെടുന്ന ഗോള്‍ഡന്‍ ഗ്ലോബിന്‍റെ അറുപത്തിയേഴാം പുരസ്കാരങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടത്. മികച്ച സഹനടിയായി മോ നിക്കും (പ്രീഷ്യസ്) നടനായി ക്രിസ്റ്റോഫ് വാട്സും(ഇന്‍‌ഗ്ലോറിയസ് ബാസ്റ്റാര്‍ഡ്സ്) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഹാസ്യനടനായി റോബര്‍ട്ട്‌ ഡൗണി ജൂനിയറും(ഷെര്‍ലക്‌ ഹോംസ്‌) ഹാസ്യനടിയായി മെറില്‍ സ്ട്രീപും(ജൂലി ആന്‍ഡ്‌ ജൂലിയ) തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം അപ്‌ ഇന്‍ ദി എയര്‍ എന്ന ചിത്രത്തിനു വേണ്ടി ജാസന്‍ റിട്മാന്‍, ഷെല്‍ഡന്‍ ടൂര്‍ണര്‍ എന്നിവരും നേടി.‌


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :