കായികമന്ത്രാലയം ഭാരതരത്ന നല്‍കാന്‍ ശുപാര്‍ശ ചെയ്തത് മേജര്‍ ധ്യാന്‍ചന്ദിന്

ഡല്‍ഹി| WEBDUNIA|
PTI
ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ചന്ദിന് ഭാരതരത്‌ന നല്‍‌കാന്‍ കേന്ദ്ര കായികമന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്ന കത്ത് പുറത്ത്. വിവരാവകാശ നിയമപ്രകാരം ഡല്‍ഹി സ്വദേശി സുഭാഷ് അഗര്‍വാള്‍ കരസ്ഥമാക്കിയ രേഖയിലാണ് ഈ വിവരമുള്ളത്.

കത്തില്‍ കേന്ദ്ര കായികമന്ത്രാലയം ശുപാര്‍ശ ചെയ്ത പേര് മേജര്‍ ധ്യാന്‍ചന്ദിന്റേതായിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് അവാര്‍ഡ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് നല്കുകയായിരുന്നു. 2013 ജൂലായ് 16-ന് കായികമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ പേരില്‍ തയ്യാറാക്കി പ്രധാനമന്ത്രിയുടെ ഓഫീസിലേക്കയച്ച കത്തിലാണ് ധ്യാന്‍ചന്ദിന് ഭാരതരത്‌ന നല്കണമെന്ന ശുപാര്‍ശയുള്ളത്.

'കായികരംഗത്ത് വേറിട്ട സേവനം കൊണ്ടും പ്രകടനംകൊണ്ടും രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ മേജര്‍ ധ്യാന്‍ചന്ദാണ് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിക്ക് ഏറ്റവുമധികം അര്‍ഹന്‍' എന്നായിരുന്നു കത്തിലെ ഉള്ളടക്കം. എന്നാല്‍ കത്തിലെ ശുപാര്‍ശ തള്ളിക്കളഞ്ഞ പ്രധാനമന്ത്രിയുടെ ഓഫീസ് തെണ്ടുല്‍ക്കര്‍ക്ക് ബഹുമതി നല്കാന്‍ തീരുമാനിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :