ഡല്‍ഹിയില്‍ സര്‍ക്കാരും പൊലീസും തുറന്നപോരിലേക്ക്; ‌കെ‌ജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആഭ്യന്തരമന്ത്രാലയത്തിനു മുന്നില്‍ ധര്‍ണ

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഡല്‍ഹിയില്‍ സര്‍ക്കാരും പൊലീസും തമ്മിലുള്ള ഭിന്നത തുറന്ന പോരിലേക്ക്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആഭ്യന്തരമന്ത്രാലയത്തിന് മുന്നില്‍ ധര്‍ണ്ണക്കെത്തിയ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഡല്‍ഹി പോലീസ് തടഞ്ഞു. റെയില്‍ ഭവന് മുന്നില്‍ വെച്ചാണ് തടഞ്ഞത്. പിന്നീട് നടന്ന ചര്‍ച്ചയ്ക്കൊടുവില്‍ ധര്‍ണയ്ക്ക് അനുമതി നല്‍കി.

പാര്‍ലമെന്റ് പരിസരത്ത് നിരോധനാജ്ഞ നിലനില്‍ക്കെയാണ് ധര്‍ണ്ണ.കൃത്യവിലോപം നടത്തിയ മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് എഎപി സര്‍ക്കാരിന്റെ ആവശ്യം.

റിപ്പബ്ലിക് ദിന പരിപാടികളുടെ ഒരുക്കം നടക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ധര്‍ണയില്‍ പങ്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്ന് അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററില്‍ പറഞ്ഞിരുന്നു.

ദക്ഷിണഡല്‍ഹിയിലെ പെണ്‍വാണിഭ ശൃംഖലയ്‌ക്കെതിരേ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട ഡല്‍ഹി നിയമമന്ത്രി സോംനാഥ്‌ ഭാരതിയോടു നിസഹകരിച്ച പൊലീസ്‌ ഉദ്യോഗസ്‌ഥനെതിരേ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം കേന്ദ്രആഭ്യന്തരമന്ത്രി ഷിന്‍ഡെയെ കണ്ടിരുന്നു. വനിതാ ശിശുക്ഷേമമന്ത്രി രാഖി ബിര്‍ളയെ എതിര്‍ത്ത പൊലീസുകാരനെതിരേയും നടപടിയെക്കുണമെന്ന്‌ ആം ആദ്‌മി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :