പുത്തന്‍ കായിക പ്രതിഭകള്‍ക്ക് പ്രചോദനമേകാന്‍ ദ്രാവിഡ്

ബാംഗ്ലൂര്‍| WEBDUNIA|
PRO
ഇന്ത്യയുടെ മുന്‍ ക്യാപ്ടന്‍ രാഹുല്‍ ദ്രാവിഡ് വളര്‍ന്ന് വരുന്ന പുതിയ കായിക പ്രതിഭകള്‍ക്ക് പ്രചോദനമായി രംഗത്തെത്തി. ദ്രാവിഡ്, ഗോ സ്പോര്‍ട്സ് ഫൌണ്ടേഷനുമായി സഹകരിച്ചാണ് യുവ പ്രതിഭകളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്.

ഇതോടൊപ്പം പാരോളിമ്പിക്സ് മേഖലയിലുള്ള താരങ്ങള്‍ക്ക് വേണ്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ ശ്രമിക്കുമെന്നും ദ്രാവിഡ് അറിയിച്ചു. കൂടാതെ ബോര്‍ഡ് ഓഫ് അഡ്വൈവസേഴ്സ് ഓഫ് സ്പോര്‍ട്സ് നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനില്‍ അംഗമാകുകയും ചെയ്തു. അഭിനവ് ബിന്ദ്രയാണ് രാഹുലിനൊപ്പമുള്ള മറ്റ് പ്രമുഖ കായികതാരം.

‘രാഹുല്‍ ദ്രാവിഡ് അത്‌ലറ്റ് മെന്റര്‍ഷിപ്പ് പ്രോഗ്രാം‘ ഉടന്‍ ആരംഭിക്കുമെന്നും ദ്രാവിഡ് അറിയിച്ചു. ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധര്‍ യുവതലമുറയിലെ മികച്ച കായിക താരങ്ങള്‍ക്ക് പരിശീലനവും മറ്റ് ക്ലാസുകളും നല്‍കുമെന്നതാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :