എവറസ്റ്റില്‍ നിന്നും ഒറ്റച്ചാട്ടം; 7220 മീറ്റര്‍ താഴേക്ക്
മോസ്‌കോ|
WEBDUNIA|
Last Modified ബുധന്‍, 29 മെയ് 2013 (12:30 IST)
PRO
ബേസ് ജമ്പെന്ന കായികവിനോദം ഇന്ത്യയില്‍ വേണ്ടത്ര പരിചയം നേടിക്കഴിഞ്ഞിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മറ്റൊരു റഷ്യക്കാരന്‍ എവറസ്റ്റിനോടൊപ്പം ചേര്‍ന്ന് ബേസ് ജമ്പില്‍ ചരിത്രം സ്രഷ്ടിച്ചു. ഒരു നിശ്ചിത വസ്തുവില്‍ നിന്നും എടുത്തുചാടുകയും പിന്നീട് പാരച്യൂട്ട് തുറന്ന് താഴെയിറങ്ങുകയുമാണ് ഈ സാഹ്സികവിനോദത്തിന്റെ പ്രത്യേകത.
വാളെറോ റൂസ്സോ എവറസ്റ്റില്‍ നിന്നും ചാടുകയാണ് ചെയ്തത്. കടല്‍ നിരപ്പില്‍ നിന്നും 7220 മീറ്റര്‍ ഉയരത്തിലുള്ള എവറസ്റ്റില്‍ നിന്നും താഴേക്ക് ചാടിയാണ് 48കാരനായ വാളെറോ റൂസ്സോ എവറസ്റ്റിന്റെ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചത്. എവറസ്റ്റ് കൊടുമുടിയില്‍ മനുഷ്യ കാലടികള്‍ പതിഞ്ഞ് 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോഴാണ് പുതിയ ചരിത്രം.
60 വര്‍ഷം മുമ്പ് ദീര്‍ഘനാളത്തെ പരിശ്രമത്തിനൊടുവിലാണ് എഡ്മണ്ട് ഹിലരിയും ടെന്‍സിംഗും എവറസ്റ്റ് കീഴടക്കിയത്. 15 മിനിട്ടുകള്‍ അവിടെ കഴിച്ചുകൂട്ടിയ ശേഷം അവര്‍ തിരിച്ചിറങ്ങുകയും ചെയ്തു.
2 വര്‍ഷത്തിലേറെ സമയെടുത്താണ് ചരിത്രത്തിലേക്കുളള ഈ ചാട്ടത്തിനായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയത്. ശക്തമായ കാറ്റും കനത്ത മഞ്ഞുവീഴ്ചയും അദ്ദേഹത്തിന്റെ ഉദ്യമത്തിന് തടസ്സമായില്ല. പര്‍വതാരോഹണ സീസണ്‍ കഴിയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് റൂസ്സോ ഈ അത്യപൂര്‍വ നേട്ടം കൈവരിച്ചത്.