വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് റെഗുലേറ്ററി കമ്മിഷന്‍ വ്യാഴാഴ്ച ഉത്തരവ് ഇറക്കി. ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന കമീഷന്‍ യോഗമാണ് നിരക്ക് വര്‍ധനയ്ക്ക് അന്തിമരൂപം നല്‍കിയത്. ഏറ്റവും താഴ്ന്ന നിരക്കിലെ സ്ലാബില്‍ യൂണിറ്റിന് 1.15 രൂപയെന്നത് 35 പൈസ കൂടി 1.50 രൂപയാക്കി വര്‍ധിപ്പിച്ചു.

സിംഗിള്‍ ഫേസ് കണക്ഷന് 20രൂപയും ത്രീഫേസിന് 60 രൂപയുമാണ് പ്രതിമാസ ഫിക്സഡ് ചാര്‍ജ്. പത്തു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തുന്നത്. നിരക്ക് വര്‍ധനവിന് ജൂലൈ 1മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്.

മാസം 500 യൂണിറ്റിനുമേല്‍ ഉപയോഗമുള്ള വീടുകളില്‍ ടിഒഡി മീറ്റര്‍ സ്ഥാപിച്ച് വൈദ്യുതി ഉപഭോഗം കൂടിയ രാത്രി ആറ് മുതല്‍ പത്ത് മണിവരെയുള്ള സമയത്തെ ഉപയോഗത്തിന് കൂടിയ നിരക്ക് ഈടാക്കും. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്കും ടിഒഡി മീറ്റര്‍ നിര്‍ബന്ധമാക്കി.

ഇതാദ്യമായി ഉപഭോക്താക്കള്‍ക്ക് സ്ഥിരം നിരക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരംവൈദ്യുതി ഉപയോഗിച്ചില്ലെങ്കിലും ഇനി ഫിക്സഡ് ചാര്‍ജ് നല്‍കേണ്ടിവരും. മറ്റു പല സംസ്ഥാനങ്ങളിലും സ്ഥിരം നിരക്ക് ഈടാക്കുന്നുണ്ടെന്നാണ് ഇതിന് ന്യായമായി ബോര്‍ഡ് പറയുന്നത്.

പുതുക്കിയ വൈദ്യുതി നിരക്ക് ഇങ്ങനെയാണ്: നാല്‍പ്പത് യൂണിറ്റ് വരെ1.50 രൂപ, 41-80 യൂണിറ്റ്-1.90 രൂപ, 81-120 യൂണിറ്റ്- 2.20 രൂപ, 121-150 യൂണിറ്റ്- 2.40 രൂപ, 151-200യൂണിറ്റ്-3.10 രൂപ, 201-300 യൂണിറ്റ്- 3.50 രൂപ, 301-500 യൂണിറ്റ്- 4.60 രൂപ, 500 യൂണിറ്റിന് മുകളില്‍ 6.50 രൂപ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :