മെഡല്‍ നേടിയാല്‍ സീനിയോറിറ്റി മറികടന്ന് പ്രമോഷന്‍

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
രാജ്യാന്തര മല്‍സരങ്ങളില്‍ മെഡല്‍ നേടുന്ന കായിക താരങ്ങള്‍ക്ക് പ്രമോഷന്‍. കേന്ദ്രസര്‍ക്കാര്‍ തസ്തികകളില്‍ സീനിയോറിറ്റി മറികടന്ന് മെഡല്‍ നേടുന്ന കായിക താരങ്ങള്‍ക്ക് മൂന്നു തവണവരെ പ്രമോഷന്‍ നല്‍കാനുള്ള നിര്‍ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.

ഒളിമ്പിക്സ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്പുകള്‍ തുടങ്ങിയവയില്‍ മെഡല്‍ നേടുന്ന താരങ്ങള്‍ക്കാണ് പ്രമോഷന്‍ ലഭിക്കുക. ഒരു വര്‍ഷം ഒരു തവണ മാത്രമേ പ്രമോഷന്‍ ലഭിക്കൂ. ദേശീയ ഗെയിംസില്‍ റെക്കോര്‍ഡ് സ്വന്തമാക്കിയാലും പ്രമോഷന്‍ ലഭിക്കും.

രാജ്യാന്തര മെഡല്‍ നേടുന്ന താരത്തിന്റെ പരിശീലകന് രണ്ടു തവണ വരെ സീനിയോറിറ്റി മറികടന്ന് പ്രമോഷന്‍ ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :