ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗില്‍ സിന്ധുവിനെ സൈന പരാജയപ്പെടുത്തി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 16 ഓഗസ്റ്റ് 2013 (08:40 IST)
PTI
PTI
ഐബി ലീഗില്‍ ലോക നാലാം റാങ്കുകാരിയായ സൈന നെഹ്‌വാള്‍ പിവി സിന്ധുവിനെ പരാജയപ്പെടുത്തി. ആദ്യ ഗെയിമില്‍ കടുത്ത പോരാട്ടമാണ് സൈനയും സിന്ധുവും നടത്തിയത്. പക്ഷേ രണ്ടാം ഗെയിമില്‍ സൈനയുടെ പരിചയ സമ്പത്തിന്റെ മുന്നില്‍ സിന്ദു പൂര്‍ണ്ണമായി കീഴടങ്ങി.

ആദ്യ ഗെയിം 21-19നും രണ്ടാമത്തെ ഗെയിം ആധികാരികമായി 21-8നുമാണ് സൈന നേടിയത്. ഈ വിജയത്തോടെ അവാധെ വാരിയേഴ്‌സിനെതിരെ ഹൈദരാബാദ് ഹോട്ട് ഷോട്ട്‌സിന് 2-0ത്തിന്റെ ലീഡായി. ആദ്യ പുരുഷ സിംഗിള്‍സും വനിതാ സിംഗിള്‍സും നേടിയതോടെ ഹൈദരാബാദിന് 2 പോയിന്റിന്റെ ലീഡായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :