പുതിയ പരിശീലകന്, പ്രൈസ് മണിയുടെ വിഹിതം വര്‍ധിപ്പിക്കല്‍ തുടങ്ങി താരങ്ങള്‍ ഉയര്‍ത്തിയ ആവശ്യങ്ങളില്‍ മിക്കതും അഖിലേന്ത്യാ ടെന്നീസ് അസോസിയേഷന് അംഗീകരിച്ചതോടെയാണ് പ്രശ്നപരിഹാരമായത്. വെറ്ററന്‍താരം മഹേഷ് ഭൂപതി, രോഹന് ബൊപണ്ണ, സോംദേവ് ദേവ്വര്മന് എന്നിവരായിരുന്നു കലാപക്കൊടി.
ലിയാന്‍ഡര്‍ പെയ്സ് ഒഴികെയുള്ള മറ്റ് മുന്‍നിര താരങ്ങളെല്ലാം ബഹിഷ്കരിച്ചതോടെ ദക്ഷിണകൊറിയക്കെതിരെ കഴിഞ്ഞയാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യക്ക് രണ്ടാംനിരടീമിനെ ഇറക്കിയെങ്കിലും മത്സരം ഇന്ത്യ 1-4ന് തോറ്റു.
വേദികള്‍ തീരുമാനിക്കുന്നതില്‍ കളിക്കാരുടെ അഭിപ്രായം പരിഗണിക്കുക, ടീമംഗങ്ങള്‍ക്ക് വിമാനയാത്രയില്‍ ബിസിനസ് ക്ലാസ് സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളിലും അനുകൂല തീരുമാനമുണ്ടായി. ക്യാപ്റ്റനെ മാറ്റുക, ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫിനെ തെരഞ്ഞെടുക്കാന്‍ കളിക്കാര്‍ക്ക് അവസരം നല്‍കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചില്ല.