ഇന്ത്യ-പാക് ഹോക്കി പരമ്പര പുനരാരംഭിക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
- പാക്കിസ്ഥാന്‍ ഹോക്കി പരമ്പര പുനരാരംഭിക്കുന്നു. അടുത്ത മാസമാദ്യം പാക് ടീം ഇന്ത്യയിലെത്തുമ്പോള്‍, അവസാനം ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്കും പോകും. അഞ്ചു മത്സര പരമ്പരയ്ക്ക് ഏപ്രില്‍ അഞ്ചിനാണ് പാക് ടീം ഇന്ത്യയിലെത്തുക.

റാഞ്ചി, ജലന്ധര്‍, ന്യൂഡല്‍ഹി, ലഖ്നൗ, മൊഹാലി എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. ഇതിനു ശേഷം 23ന് ഇന്ത്യ, പാക്കിസ്ഥാനിലേക്ക്. മേയ് രണ്ട് വരെ ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ ലാഹോര്‍, കറാച്ചി, ഫൈസലാബാദ്, സിയാല്‍കോട്ട് എന്നിവിടങ്ങളില്‍ കളിക്കും.

ഇന്ത്യ - പാക് ഹോക്കി ഫെഡറേഷന്‍ തലവന്മാര്‍ മലേഷ്യയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീയതി സംബന്ധിച്ച് ധാരണയായത്.ഴിഞ്ഞ ഡിസംബറില്‍ ഹോക്കി ഇന്ത്യ സെക്രട്ടറി നരേന്ദ്ര ബത്ര പാക്കിസ്ഥാനിലെത്തി പര്യടനത്തെക്കുറിച്ചു ധാരണയിലെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :